Updated on: 15 April, 2021 2:00 PM IST
എന്ത് മുഖത്ത് പുരട്ടുമ്പോഴും മുഖത്തിന്റെ താഴെനിന്ന് അതായത് താടി ഭാഗത്തു നിന്ന് നെറ്റി ഭാഗത്തേക്ക് പുരട്ടുക.

പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാല്‍ ചർമ്മത്തിനു കൃത്യമായ പരിചരണം നൽകിയാൽ ചുളിവുകൾ ഒരു പരിധിവരെ കുറയ്ക്കാം.

അതിനായി വില കൂടിയ വസ്തുക്കളൊന്നും തേടി പോകേണ്ട. വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കൾ തന്നെ നമുക്കുപയോഗികാം. ഗുണം മെച്ചം, വില തുച്ഛം എന്നതും ഒരു പ്ലസ് പോയന്റാണ്.

പാൽപ്പാടയിൽ നാരങ്ങാനീരു ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുന്നത് മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കും.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ മാത്രമായും ഉപയോഗിക്കാം. 15 മുതല്‍ 20 മിനിറ്റ് വരെ നാരങ്ങാനീര് മുഖത്ത് ഇടുന്നത് ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കോഫി. കോഫിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

കറ്റാർവാഴ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കറ്റാർവാഴ ജെൽ പതിവായി മുഖത്തു തേക്കുന്നത് ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും..

അടുക്കളകളില്‍ കാണുന്ന ഒന്നാണ് മയണൈസ്. കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മസംരക്ഷണ ത്തിനും മയണൈസ് ഉപയോഗിക്കാം മുട്ടയുടെ വെള്ള അടങ്ങിയിരിക്കുന്ന മയണൈസ് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ നിങ്ങളെ സഹായിക്കും.ചുളിവുകള്‍ അകറ്റാന്‍ മയണൈസ് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

സൗന്ദര്യ സംരക്ഷണത്തിൽ ഗ്രീൻ ടീയുടെ സ്ഥാനം മുൻപന്തിയിലാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്ന ഘടകമാണ് മിക്ക സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും ഉള്ളത്. മികച്ചൊരു ആന്റിഓക്സിഡന്റ് കൂടിയായ പോളിഫിനോൾസ് ചുളിവുകൾ അകറ്റുന്നതിൽ മുന്നിലാണ്.

വിറ്റാമിന്‍ ഇ, ബി2 എന്നിവയും.അടങ്ങിയ ഗ്രീന്‍ ടീ മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ചൂടുവെള്ളത്തിലിട്ടഗ്രീന്‍ ടീ ബാഗ് എടുക്കുക. ശേഷം അത് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. തണുത്തതിന് ശേഷംഅത് കണ്ണിന് മുകളില്‍ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞ് അവ നീക്കം ചെയ്യാം. കണ്ണിന് ചുറ്റുമുള്ള വളയങ്ങളും മറ്റും പോകാനും ഇത് സഹായിക്കും.സൈഡ് എഫ്ഫക്റ്റ് ഇല്ലാത്ത നാടൻ വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്താൻ പേടിക്കണ്ട . കൂടതെ എന്ത് മുഖത്ത് പുരട്ടുമ്പോഴും മുഖത്തിന്റെ താഴെനിന്ന് അതായത് താടി ഭാഗത്തു നിന്ന് നെറ്റി ഭാഗത്തേക്ക് പുരട്ടുക.

English Summary: Home remedies to get rid of facial wrinkles
Published on: 15 April 2021, 12:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now