Updated on: 5 April, 2021 8:14 PM IST
Home remedies to prevent dry and cracked lips

വെളിച്ചെണ്ണ

വെളിച്ചെണ്ണ പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. 

ഇത് ചുണ്ടുകളെ കൂടുതൽ മൃദുവാക്കാൻ സഹായിക്കുന്നു. ദിവസവും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ ഏറെ നല്ലതാണ്.

പെട്രോളിയം ജെല്ലിയും തേനും

പെട്രോളിയം ജെല്ലിയും തേനും യോജിപ്പിച്ച് ചുണ്ടുകളിൽ പുരട്ടുന്നത് ചർമ്മത്തെ മൃദുവാക്കാനും പരിപോഷിപ്പിക്കാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായകമാണ്.

ഗ്രീൻ ടീ

ഗ്രീൻ ടീ ബാഗ് കുറച്ച് നേരം ചൂടുവെള്ളത്തിലിട്ട ശേഷം ആ ടീ ബാ​ഗ് ചുണ്ടിൽ വയ്ക്കുന്നത് ചുണ്ടുകൾ ലോലമാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കുന്നു.

വെള്ളരിക്ക

വെള്ളരിക്ക നീര് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളെ സംരക്ഷിക്കുന്നു. ഇത് ചുണ്ടുകൾക്ക് നിറം ലഭിക്കാനും തൊലി പൊട്ടുന്നത് തടയാനും ​ഗുണം ചെയ്യും.

പാൽപാട

ദിവസവും പാൽപാട 10 മിനുട്ട് ചുണ്ടിൽ പുരട്ടിയ ശേഷം ഒരു കോട്ടൻ തുണി തണുത്ത വെള്ളത്തിൽ മുക്കി തുടച്ചാൽ മൃദുലവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകൾ ലഭിക്കും.

English Summary: Home remedies to prevent dry and cracked lips
Published on: 05 April 2021, 08:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now