Updated on: 9 March, 2022 3:37 PM IST
തൊണ്ട വേദനയ്ക്ക് വീട്ടുവിദ്യയിലെ ചായകൂട്ടുകൾ

കാലാവസ്ഥ മാറുന്നതും മലിനീകരണവും ജീവിത ശൈലിയിലെ വ്യത്യാസങ്ങളും, ജലദോഷത്താലും പലർക്കും മിക്കപ്പോഴും തൊണ്ടവേദന അനുഭവപ്പെടാറുണ്ട്. വളരെ അലോസരമുണ്ടാക്കുന്ന, വശം കെടുത്തുന്ന അനുഭവമാണ് തൊണ്ടവേദന ഉണ്ടാകുമ്പോൾ തോന്നാറുള്ളത്. ചിലപ്പോൾ ഇഷ്ടഭക്ഷണം പോലും തൊണ്ടവേദന കാരണം വേണ്ടെന്ന് വയ്ക്കാറുണ്ട്. മഞ്ഞുകാലത്തും, വേനൽക്കാലത്തിന് തുടക്കത്തിലുമൊക്കെ തൊണ്ടവേദന കൂടുതലാകാനുള്ള സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആവി പിടിയ്ക്കാം ആശ്വാസത്തിന്, എന്നാൽ ശ്രദ്ധിച്ചുവേണം

തൊണ്ടയിൽ ഉപ്പുവെള്ളം കൊള്ളുന്നത് നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്. തൊണ്ടയുടെ ബുദ്ധിമുട്ട് മാറാൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം എടുത്ത് ഇതിലേക്ക് അധികമാകാത്ത രീതിയിൽ ഉപ്പ് കൂടി ചേർത്ത് കാർക്കിക്കുക. തൊണ്ടയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ നിന്ന് ഇങ്ങനെ ആശ്വാസം ലഭിക്കുന്നതാണ്.
എന്നാൽ ഉപ്പുവെള്ളം മാത്രമല്ല, ഇടയ്ക്കിടെ ഉണ്ടാകുന്ന തൊണ്ടവേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പനി മൂലം ഉള്ള കഫം പൂർണ്ണമായി മാറാൻ വീട്ടുവൈദ്യം

നമ്മുടെ നിത്യോപയോഗത്തിൽ ഉൾപ്പെട്ട പദാർഥങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന പാനീയം തൊണ്ടവേദനയ്ക്ക് എതിരെ ഫലപ്രദമായി ഉപയോഗിക്കാം.

മഞ്ഞൾ പാൽ (Turmeric milk)

തൊണ്ട അടപ്പിനും വേദനയ്ക്കും ഫലപ്രദമായി മഞ്ഞൾ പാൽ ഉപയോഗിക്കാം. തൊണ്ടയിലെ നീർവീക്കത്തെയും ഞെരുക്കത്തെയും ഇത് ശമിപ്പിക്കുന്നു. അതായത്, രാത്രി കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് ചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞളും കുരുമുളകും കലർത്തി, ഇത് ചെറുചൂടോടെ കുടിയ്ക്കാവുന്നതാണ്.

തുളസി വെള്ളം (Tulsi water)

തൊണ്ടവേദനയിൽ നിന്ന് ആശ്വാസമുണ്ടാകാൻ ആയുർവേദം നിർദേശിക്കുന്ന, നമ്മുടെ വീട്ടുമുറ്റത്ത് നിന്ന് തന്നെ സുലഭമായി ലഭിക്കുന്ന തുളസി സഹായിക്കും. തൊണ്ടയിലെ മുറുക്കത്തിന് തുളസി വെള്ളം കുടിക്കാം. ചെറുചൂടോടെ വേണം തുളസിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിയക്കേണ്ടത്. ഇതുകൂടാതെ, തുളസിയില ചായയും തൊണ്ടയിലെ വ്രണം, വേദന എന്നിവയ്ക്ക് പരിഹാരമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ...

പുളിവെള്ളം (Tamarind Water)

ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളുന്ന പോലെ, പുളിവെള്ളവും തൊണ്ടവേദനയ്ക്കുള്ള വീട്ടുവൈദ്യമായി കുൽക്കുഴിയുന്നതിന് ഉപയോഗിക്കാം. ഇതിനായി ഒരു കഷ്ണം പുളി ഒരു കപ്പ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച ശേഷം, കുറച്ച് തണുക്കാൻ അനുവദിക്കുക. ഇത് ഇളം ചൂടോടെ വായിൽ ഒഴിച്ച് കുറച്ചുനേരം വച്ച് ശേഷം തുപ്പി കളയാം.

ഐസ് (Ice For Throat Pain and Throat Infection)

തൊണ്ട വേദന, നീർവീക്കം എന്നിവയ്ക്കുള്ള ശാശ്വത പരിഹാരമാണ് ഐസ്. തൊണ്ടയിൽ വേദനയോ അടവ് പോലുള്ള ബുദ്ധിമുട്ടോ ഉണ്ടാകുകയാണെങ്കിൽ ഒരു ഐസ് ക്യൂബ് എടുത്ത് തൊണ്ടയിൽ അമർത്തുക. തൊണ്ടവേദനയിൽ നിന്ന് നല്ല ആശ്വാസം ലഭിക്കുന്നതായി നിങ്ങൾക്ക് മനസിലാകും.

ബന്ധപ്പെട്ട വാർത്തകൾ: ജലദോഷം എന്ത്? എങ്ങിനെ? ചികിത്സ വേണമൊ?

തേൻ ചായ (Honey Tea)

തേൻ പലവിധ രോഗങ്ങൾക്കും ആശ്വാസകരമാണെന്ന് ആയുർവേദം വ്യക്തമാക്കുന്നു. തേൻ കൊണ്ടുള്ള ചായയും തൊണ്ടക്ക് ഫലപ്രദമാണ്. തൊണ്ടയുടെ ഇറുക്കവും വീക്കവും പരിഹരിക്കാൻ ഈ പാനീയത്തിന് കഴിവുണ്ട്. ഇതിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി എന്നിവ അടങ്ങിയിരിക്കുന്നു.
അതിനാൽ തന്നെ തൊണ്ടവേദനയുള്ള സമയത്ത് തേൻ ചായ കുടിക്കുക. ഒരു കപ്പ് വെള്ളം തിളപ്പിച്ച ശേഷം ഇതിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. ഇത് മിക്സ് ചെയ്ത് കുടിയ്ക്കാവുന്നതാണ്.

English Summary: Homemade Tea For Sore Throat; Easy Way To Cure Infection
Published on: 09 March 2022, 03:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now