നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറയാണ് പാല്‍ എന്നതില്‍ തര്‍ക്കമൊന്നുമില്ല. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങി നിരവധി പോഷകങ്ങള്‍ പാലിലുണ്ട്.
നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറയാണ് പാല്‍ എന്നതില്‍ തര്‍ക്കമൊന്നുമില്ല. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങി നിരവധി പോഷകങ്ങള്‍ പാലിലുണ്ട്.
അതുകൊണ്ടുതന്നെയാണ് സമീകൃതാഹാരങ്ങളുടെ പട്ടികയില്‍ പാലിനെ ഉള്‍പ്പെടുത്തിയത്. ഡയറ്റ് ക്രമീകരണത്തിന്റെ ഭാഗമായും പാലിനെ ദിവസേനയുളള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ചൂടുളള പാല്‍ കുടിക്കാനിഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ക്ക് തണുത്തതിനോടായിരിക്കും താത്പര്യം കൂടുതല്‍. എന്തുതരം പാല്‍ ആണെങ്കിലും കുടിച്ചാല്‍പ്പോരെ എന്നൊന്നും ഇനി ചിന്തിക്കരുത്. കാരണം രണ്ടിനും വ്യത്യാസങ്ങളുണ്ട്.
ചൂടുപാലിന്റെയും തണുത്തപാലിന്റെയും ആരോഗ്യഗുണങ്ങള്‍ കാലാവസ്ഥയെയും സമയത്തെയും ആശ്രയിച്ചാണിരിക്കുന്നത്. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും കാലാവസ്ഥ മാറുമ്പോള്‍ ഇതില്‍ വ്യത്യാസങ്ങളുണ്ടാകും. വേനലില്‍ ഒരു ഗ്ലാസ് തണുത്ത പാല്‍ കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുകയും പിത്തം ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ ഈ സമയത്ത് തണുത്ത പാലാണ് കുടിക്കാന്‍ നല്ലതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതേസമയം തണുപ്പുകാലത്ത് തണുത്ത പാല്‍ കഴിക്കുന്നത് ശരീരത്തിന് ദോഷകരവുമാണ്. ഈ സമയത്ത് ചൂടുളള പാലാണ് ഉത്തമം. അതും മഞ്ഞള്‍ ചേര്‍ത്ത് ചൂടുപാല്‍ ഉപയോഗിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തളളാന്‍ നല്ലതാണ്. അതിനാല്‍ കാലാവസ്ഥ കണക്കിലെടുത്താവണം പാലിന്റെ ഉപയോഗമെന്ന് പറയാം. തെറ്റായ രീതിയില്‍ പാല്‍ കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കും.
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് കുടിക്കാന്‍ നല്ലത് ചൂടുളള പാലാണ്. കാരണം നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ ഇതിലുണ്ട് എന്നതാണ്. പാല്‍ ചൂടാകുമ്പോള്‍ ഈ ആസിഡുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ ചൂടു പാല്‍ ദഹനപ്രശ്‌നങ്ങള്‍, വയറിളക്കം എന്നിവയെ തടയും. കൂടാതെ ചൂടു പാലില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷമടക്കമുളള പ്രശ്‌നങ്ങളെ ചെറുക്കാം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം കൂടുതല്‍ ഗുണകരം ചൂടുപാല്‍ തന്നെയാണ്.
അതേസമയം അസിഡിറ്റി പോലുളള പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി തണുത്ത പാല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. മുഖം ശുദ്ധമാക്കാനായും ചിലര്‍ തണുത്ത പാല്‍ ഉപയോഗിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് നല്ലതും തണുത്ത പാലാണ്. പാലില്‍ അടങ്ങിയ കാത്സ്യം മെറ്റബോളിസം മെച്ചപ്പെടുത്തും. പാല്‍ വിശപ്പ് കുറയ്ക്കുമെന്നതിനാല്‍ അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....