Updated on: 19 February, 2024 11:20 PM IST
Health issues due to lack of exercise

പ്രായഭേദമെന്യേ അവരവരുടെ പ്രായവും ആരോഗ്യവും അനുസരിച്ച് വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്നവർ പ്രത്യേകിച്ചും ശാരീരികമായ വ്യായാമളൊന്നും തന്നെ ചെയ്യുന്നില്ല.  ഇങ്ങനെ വ്യായാമം തീരെ ഇല്ലാതെ മുന്നോട്ടു പോയാൽ കാലക്രമേണ ഉണ്ടാകാൻ സാധ്യതയുള്ള ചില ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. 

- അധിക ദിവസം വ്യായാമമില്ലാതെ തുടരുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് നല്ലതല്ല.  കൊറോണറി ഹാര്‍ട്ട് ഡിസീസ് അടക്കമുള്ള ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യതയേറുന്നു. ഹൃദയാഘാതം പോലെയുള്ള കടുത്ത അവസ്ഥയിലേക്ക് വരെ അത് വീണ്ടും സാധ്യത ഉയര്‍ത്തുന്നു.

- വ്യായാമമില്ലായ്മ അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. ഇന്ന് ശരീരഭാരം അനിയന്ത്രിതമായി കൂടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. അമിതവണ്ണമാണെങ്കില്‍ അനുബന്ധമായി പല അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം.

- വ്യായാമം ചെയ്യാത്തവരിൽ ടൈപ്പ് 2 പ്രമേഹം അഥവാ ഏറ്റുവും കൂടുതല്‍ പേരെ ബാധിക്കുന്ന പ്രമേഹവും പിടിപെടാൻ സാധ്യത ഏറെയാണ്. കാരണം കായികാധ്വാനമോ വ്യായമമോ ഇല്ലാതെ തുടരുമ്പോള്‍ ഇൻസുലിൻ ഹോര്‍മോണ്‍ വേണ്ടവിധം ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതിരിക്കുന്നു. ഇതിനാല്‍ രക്തത്തിലെ ഷുഗര്‍ നില ഉയരാം.

- വ്യായാമമില്ലായ്മ കൊളസ്ട്രോളിലേക്കും നയിക്കാം. വ്യായാമമില്ലാതിരിക്കുമ്പോള്‍ ശരീരത്തില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുകയും അതിന്‍റെ ഭാഗമായി കൊളസ്ട്രോള്‍ പിടിപെടുകയുമാണ് ചെയ്യുന്നത്. കൊളസ്ട്രോള്‍ ആണെങ്കില്‍ അനുബന്ധമായി മറ്റ് പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കുന്നു.

- വ്യായാമമില്ലായ്മ തുടരുന്നത് മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. ആത്മവിശ്വാസക്കുറവ്,  വിഷാദം (ഡിപ്രഷൻ) പോലുള്ള പ്രശ്നങ്ങൾ എന്നിവ അലട്ടാം.

English Summary: How can a lack of regular exercise affect the body?
Published on: 19 February 2024, 11:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now