Updated on: 25 April, 2022 12:47 PM IST
How can asthma be prevented?

ജീവിതകാലം മുഴുവന്‍ അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ആസ്ത്മ.  പലരിലും ഈ പ്രശ്‌നം കാണാറുണ്ട്. ശ്വാസോഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്തമ. കാലാവസ്ഥ, മലിനീകരണം, അണുബാധ, വൈകാരികത, ചില മരുന്നുകൾ എന്നിവയെല്ലാം ആസ്തമയ്ക്ക് കാരണമാകാം.  ചുമയും ശബ്ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച് വലഞ്ഞുമുറുകുന്നതും ഇതിന്‍റെ ലക്ഷണങ്ങളാണ്.  ഇതിന് പരിഹാരമായി ഇന്‍ഹെലർ പോലുള്ളവ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് അധികപേരും.

ആസ്ത്മ പ്രധാനമായി രണ്ടു തരത്തിലാണ് ഉള്ളത്. അലർജിക് ആസ്തമ, ഇൻട്രൻസിക് ആസ്തമ. കുട്ടികളിൽ പ്രധാനമായും കാണുന്നത് അലർജിക് ആണ്. പൊടി, അന്തരീക്ഷ മലിനീകരണം എന്നിവയാണു പ്രധാന കാരണങ്ങൾ.  ആസ്തമയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയ്ക്ക് ആയുർവേദ ചികിത്സ ഫലപ്രദം

ബ്രോങ്കൈറ്റിസ് ആസ്ത്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിവിധിയാണ് മഞ്ഞള്‍. നിസാരമായ പ്രശ്‌നങ്ങളില്‍ തുടങ്ങി ഗുരുതരമായ അലര്‍ജികള്‍ക്ക് വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആസ്ത്മയ്ക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ് മഞ്ഞൾ ചായ. ഇത്  തയ്യാറാക്കാവുന്ന വിധം നോക്കാം: 

ആവശ്യമുള്ള സാധനങ്ങള്‍: ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍. തയ്യാറാക്കേണ്ട വിധം: ഒരു കപ്പ് ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കൂ. ചൂടുള്ള മഞ്ഞള്‍ ചായ റെഡി.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാലിന്റെ പത്ത് ഗുണങ്ങൾ

* ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയ സവാള ശ്വാസനാളത്തിലെ തടസം നീക്കാൻ സഹായിക്കും. പച്ച സവാള കഴിക്കുന്നതാണ് മികച്ച ശ്വാസോഛ്വാസത്തിന് സഹായകം.

* പകുതി ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് മധുരം ചേർത്ത് കഴിക്കാം. പതിവാക്കിയാൽ ആസ്തമയുടെ പ്രശ്നം കുറയ്ക്കാൻ കഴിയും.

* തേൻ ആസ്തമയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്. കിടക്കുന്നതിന് മുമ്പ് ഒരു ടീ സ്പുൺ തേനിൽ ഒരു നുള്ള് കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത് തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും.

* തിളപ്പിച്ച വെള്ളത്തിൽ ചെറിയ കഷ്ണം ഇഞ്ചി ചേർക്കുക. അഞ്ച് മിനിറ്റ് വെച്ച ശേഷം വെള്ളം തണുത്തതിന് ശേഷം കഴിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഇഞ്ചി: സാധാരണ ഇഞ്ചിയെക്കാൾ കൂടുതൽ വിളവും ഔഷധമൂല്യവും

ആസ്ത്‌മ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- ആസ്തമ രോഗികളില്‍ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുറ്റിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊടി, പുകവലി എന്നിവയുടെ അടുത്ത് പോകാന്‍ കഴിയാത്തവര്‍ ആകും ഏറിയ പങ്കും.

- വീട് വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വീട്ടിലെ പൊടിപടലങ്ങള്‍ കളഞ്ഞ് വീട് വൃത്തിയാക്കണം. ജോലിക്കിടയില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ കിടക്ക കഴുകുന്നതും ആസ്ത്മയെ നിയന്ത്രിക്കും. പൊടി പിടിക്കാത്ത തരം Anti-Dust mite കിടക്കവിരി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

- ആസ്ത്മ രോഗികള്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം അപകടകരമാണ്. ഇനി വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കാന്‍ ആകില്ലെങ്കില്‍ അവയെ വൃത്തിയായി കുളിപ്പിക്കാനും സംരക്ഷിക്കാനും വീട്ടില്‍ ആളുകള്‍ വേണം.

- ആസ്ത്മ രോഗികൾ നിർബന്ധമായും വ്യായാമം ചെയ്യണം. ശ്വാസകോശത്തിൻറെ വികാസത്തിനും രോഗപ്രതിരോധശേഷിക്കും വ്യായാമം ഉത്തമമാണ്. വ്യായാമം ചെയ്യുന്നതിലൂടെ ആസ്ത്മയെ ഒരു പരിധി വരെ തടയാനാകും.

English Summary: How can asthma be prevented?
Published on: 24 April 2022, 06:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now