ഉപ്പില്ലാതെ നമുക്ക് ഒരു ഭക്ഷണവും കഴിക്കാൻ സാധ്യമല്ല. ഉപ്പില്ലാത്ത കഞ്ഞിപോലെ എന്നൊരു പഴഞ്ചോല്ലുതന്നെ ഉണ്ടല്ലോ. അത്രയും ഒഴിച്ചുകൂടനാകാത്തതാണ് ഉപ്പ് എന്നർത്ഥം. സ്വാദിനായി മധുരപദാർത്ഥങ്ങളിടക്കം ഒരു നുള്ള് ഉപ്പ് ഇടുന്നവരുണ്ട്. വെളിയിൽ നിന്ന് വാങ്ങുന്ന ഭക്ഷണ വസ്തുക്കളും പ്രോസസ്ഡ് ഭക്ഷണങ്ങളുമെല്ലാം ധാരാളം ഉപ്പ് ചേർത്തിട്ടാണ് ഉണ്ടാക്കുന്നത്. രണ്ട് ധാതുക്കളാണ് ഉപ്പിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. 40% സോഡിയവും 60% ക്ലോറൈഡുമാണിവ. അമിതമായി കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ ദോഷകരമായി ഭവിക്കുന്നത് ഇതിലെ സോഡിയമാണ്. അമിതമായി കഴിക്കുന്ന ഉപ്പ് നമ്മുടെ ശരീരത്തിന് പ്രത്യേകിച്ചും ഹൃദയത്തിന് ദോഷം ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കറികളിലെ അധിക ഉപ്പ് കുറയ്ക്കാനുള്ള ടിപ്പുകൾ
അമിതമായ ഉപ്പ് പെട്ടെന്ന് തന്നെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ധാതുക്കൾ രക്തപ്രവാഹത്തിൽ വളരെയധികം വെള്ളം കെട്ടിനിർത്തുന്നതിന് വഴിയൊരുക്കുന്നു. ഇത് അധികമാകുമ്പോൾ നിങ്ങളുടെ സിരകളിലേക്ക് കൂടുതൽ ജലാംശം വലിച്ചെടുക്കപ്പെടുന്നു. ഇതിനെ സന്തുലിതമാക്കാനായി ശരീരം സ്വാഭാവികമായി തന്നെ രക്തചക്രമണത്തിന്റെ അളവ് സാധാരണേതിക്കാൾ വർദ്ധിപ്പിക്കുന്നു. രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തത്തിന്റെ അളവ് വർദ്ധിക്കപ്പെടുമ്പോൾ, നിങ്ങളുടെ രക്തസമ്മർദ്ദവും സ്വാഭാവികമായി ഉയരും.
ബന്ധപ്പെട്ട വാർത്തകൾ: അമിത രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങൾ
അമിതമായ അളവിൽ സോഡിയം ഉള്ളിൽ ചെല്ലുന്നത് ഹൃദയത്തെ മാത്രമല്ല, നിങ്ങളുടെ ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നു. ഉദാഹരണത്തിന് ഇത് വൃക്ക സംബന്ധമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. വൃക്കയിൽ കല്ലുകൾ രൂപപ്പെടുത്താനുള്ള ഒരു പ്രധാന കാരണമാണ് ഇത്. കൂടാതെ എഡിമ, ലെഫ്റ്റ് വെൻട്രിക്കുലാർ ഹൈപ്പർട്രോഫി, ഓസ്റ്റിയോപൊറോസിസ് എന്നി രോഗങ്ങൾക്കും കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ സോഡിയം കുറഞ്ഞാലുണ്ടാകുന്ന ലക്ഷണങ്ങൾ
കരളിൻറെ ആരോഗ്യം തകരാറിലാക്കുന്നതിനും, കരള്‍ രോഗം പോലുള്ള പ്രശ്നങ്ങള്‍ക്കും ഉപ്പ് കാരണമാകുന്നു. ശരീരത്തില്‍ സോഡിയത്തിൻറെ ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇത് ശരീരം മുഴുവനായി തളരുന്നതിനോ മരണത്തിലേക്കോ നയിക്കുന്നു. ശരീരത്തില്‍ ഫ്‌ളൂയിഡ് കെട്ടിക്കിടക്കാന്‍ കാരണമാകുന്ന ഒന്നു കൂടിയാണ് ഉപ്പ്. ഇത് അമിത വണ്ണത്തിനും കാരണമാകുന്നു. അതായത് ശരീരം ചീര്‍ത്ത പോലെ തോന്നിപ്പിയ്ക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ
അമിതമായി ഉപ്പ് കലർന്ന ഭക്ഷണം കഴിച്ചതിനു ശേഷം നിങ്ങൾക്ക് കൂടുതൽ വെള്ളം കുടിക്കാനുള്ള പ്രേരണ ഉണ്ടായേക്കാം. നിങ്ങളുടെ ശരീരം സോഡിയവും വെള്ളവും തമ്മിലുള്ള അനുപാതം സന്തുലിതമാക്കാൻ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ ദാഹം അനുഭവപ്പെടുന്നത്. വളരെയധികം വെള്ളം കുടിക്കുന്നത് നിങ്ങളുടെ മൂത്രശങ്കയും വർദ്ധിപ്പിക്കും. എന്നാൽ മറുഭാഗത്ത്, വെള്ളം കുറച്ച് കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിൻറെ അളവ് സുരക്ഷിതമായ അളവിനപ്പുറത്തേക്ക് വർദ്ധിപ്പിക്കുവാനും ഇടയാക്കും. ഇതിൻറെ ഫലമായി ഹൈപ്പർനാട്രീമിയ എന്നറിയപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.