ഇന്ന് അധികംപേരും അടുക്കളയിൽ പാചകത്തിനായി ഉപയോഗിക്കുന്നത് റിഫൈന്‍ഡ് ഓയിലാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യപ്രശനങ്ങളും ഉണ്ടാക്കാം. ചിലര്‍ മുഴുവൻ പാചകവും റിഫൈന്‍ഡ് ഓയിൽ ഉപയോഗിച്ച് മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ റിഫൈൻഡ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നവരിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
പീനട്ട് ഓയില്‍, സണ്‍ഫ്‌ലവര്‍ ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍, കനോല ഓയില്‍, സോയബീന്‍ ഓയില്‍, കോണ്‍ ഓയില്‍ എന്നിവ ആരോഗ്യത്തിന് ഹാനികരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിസ്സാരക്കാരനല്ല വെളിച്ചെണ്ണ- ഈ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ?
എന്തുകൊണ്ടാണ് റിഫൈൻഡ് ഓയിൽ ഹാനികരമെന്ന് പറയുന്നത്?
നാച്വറലായി ഉല്‍പാദിപ്പിക്കുന്ന ഓയിലിനെ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതാണ് റിഫൈന്‍ഡ് ഓയില്‍. ഇങ്ങനെ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതിന് കെമിക്കല്‍സും ധാരാളം ചേര്‍ക്കുന്നുണ്ട്. കാരണം റിഫൈന്‍ഡ് ഓയിലിന് മണവും രുചിയും ഉണ്ടായിരിക്കുകയില്ല. ഓയില്‍ റിഫാന്‍ഡ് ചെയ്തെടുക്കുന്നത് ഉയര്‍ന്ന താപനിലയലാണ്. ഇത് ഓയിലില്‍ അടങ്ങിയിരിക്കുന്ന എല്ലാവിധ പോഷക മൂല്യങ്ങളും ഇല്ലാതാക്കുന്നു. അതുപോലെ, ഇവ ഉപയോഗിക്കുംതോറും കൊഴുപ്പ് അമിതമായി ശരീരത്തിലേയ്ക്ക് എത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാൻസർ പ്രതിരോധം, പ്രതിരോധശേഷി: മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
ഈ ഓയിലുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് കാന്‍സര്‍, പ്രമേഹം, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ പ്രത്യുല്‍പാദന ശേഷി, രോഗപ്രതിരോധശേഷി, എന്നിവയ്ക്കും പ്രശ്‌നം ഉണ്ടാകാം.
റിഫൈൻഡ് ഓയിൽ ഉപയോഗിക്കുന്നതിന് പകരം നെയ്യ്, വെളിച്ചെണ്ണ, കോള്‍ഡ് പ്രസ്സ് ചെയ്തിട്ടുള്ള ഓയില്‍, എണ്ണെണ്ണ, കടുകെണ്ണ എന്നിവ ഉപയോഗിക്കാം.