Updated on: 30 October, 2022 9:17 PM IST
How our diet should change in our old age?

പ്രായമാകുംതോറും ശരീരാവയവങ്ങൾക്ക് ബലക്ഷയം സംഭവിക്കുന്നത് സ്വാഭാവികമാണ്. മറ്റേത്  യന്ത്രങ്ങളെയും പോലെ തന്നെ മനുഷ്യശരീരത്തേയും കണക്കാക്കാം. പേശീബലം കുറയുന്നത്, എല്ലുകളുടെ ശക്തി ക്ഷയിക്കുന്നത്, കാഴ്ചാപ്രശ്‌നങ്ങള്‍, ഓര്‍മ്മ കുറയുന്നത്, ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നത് എന്നിങ്ങനെ പല തരം മാറ്റങ്ങളാണ് പ്രായമാകുന്നതോടെ ശരീരത്തില്‍ സംഭവിക്കുന്നത്. ഇതിനെല്ലാം സ്ഥായിയായ പരിഹാരം കാണുക സാധ്യമല്ല. എന്നാല്‍ വലിയൊരു പരിധി വരെ ഈ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താന്‍ ഭക്ഷണത്തിലൂടെ സാധ്യമാകും.

ഇതിന് ചില കാര്യങ്ങള്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാനുണ്ട്. പേശീബലവും എല്ലിന്റെ ശക്തിയും ക്ഷയിക്കുന്നതാണ് പ്രായം കൂടുമ്പോള്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. ഇതിനെ പ്രതിരോധിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാം. വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ വിഭാഗങ്ങളില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളുണ്ട്. അവ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് കഴിക്കാം.

ചിക്കന്‍, മീന്‍, നട്ട്‌സ്, പയറുവര്‍ഗങ്ങള്‍, യോഗര്‍ട്ട് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. അതുപോലെ മുട്ടയും കഴിവതും കഴിക്കുക.  ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-12 ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു.

അതുപോലെ ധാരാളം 'ആന്റി ഓക്‌സിഡന്റുകള്‍' അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്തണം. ശരീരം ആകെയും ആരോഗ്യത്തോടെയിരിക്കാന്‍ പല തരത്തിലാണ് ഇത് സഹായിക്കുന്നത്. വാതം, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ക്ഷീണം എന്നിങ്ങനെയുള്ള പ്രായാധിക്യപ്രശ്‌നങ്ങളെ നേരിടാന്‍ ഈ ഡയറ്റഅ ഉപകാരപ്രദമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

ഗ്രീന്‍ ടീ, ഡാര്‍ക്ക് ചോക്ലേറ്റ്, തെളിഞ്ഞ നിറത്തിലുള്ള പച്ചക്കറികള്‍ എന്നിവയെല്ലാം 'ആന്റി ഓക്‌സിഡന്റുകള്‍' അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഉദാഹരണമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ബീന്‍സ്, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രായം കൂടുമ്പോള്‍ നിര്‍ബന്ധമായും കഴി്ച്ചിരിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ആവശ്യമായ 'ഫൈബര്‍' ധാരാളം അടങ്ങിയിരിക്കുന്നു എന്നതിനാല്‍ക്കൂടിയാണിത്.

കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ജീവിതശൈലികളുടെ ഭാഗമായി വരുന്ന അസുഖങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം ഡയറ്റ് നിശ്ചയിക്കാന്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം ആരോഗ്യകരമായ ഡയറ്റ് നിശ്ചയിക്കുക. മിതമായ ഭക്ഷണവും, കൃത്യസമയത്തിനുള്ള ഭക്ഷണവും പതിവാക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How our diet should change in our old age?
Published on: 30 October 2022, 09:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now