Updated on: 6 August, 2021 5:53 PM IST
ചിലപ്പോള്‍ അമിതമായി ഭക്ഷണം കഴിച്ച് സങ്കടങ്ങള്‍ മാറ്റാൻ ശ്രമിക്കും

ജീവിതത്തില്‍  പലതരം വിഷമങ്ങള്‍ എല്ലാവര്‍ക്കും നേരിടേണ്ടിവരാറുണ്ട്. അതിനോടുളള പ്രതികരണങ്ങളില്‍ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസങ്ങളുമുണ്ടാകും.

നിലവിലെ സാഹചര്യത്തില്‍ കോവിഡും ലോക്ഡൗണുമൊക്കെയായി പുറത്തിറങ്ങാനാവാതെ നിരവധി മാനസിക സംഘര്‍ഷങ്ങള്‍ ഉളളില്‍ പുകയുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനസ്സമധാനത്തിനായി ഭക്ഷണത്തെ കൂട്ടുപിടിക്കുന്നവരുണ്ട്. ഇവര്‍ ചിലപ്പോള്‍ അമിതമായി ഭക്ഷണം കഴിച്ച് സങ്കടങ്ങള്‍ മാറ്റാൻ ശ്രമിക്കും. എന്തുകൊണ്ടായിരിക്കും ഇതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

ജോലി, ബന്ധങ്ങളിലെ വിളളലുകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒരു വ്യക്തിയെ മാനസികമായി തളര്‍ത്തുകയും സ്ട്രസ് അനുഭവപ്പെടാന്‍ കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിനെ സ്ട്രസ് ഹോര്‍മോണ്‍ എന്നും വിളിക്കാറുണ്ട്. ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഭാവിയില്‍ അമിതഭാരം പോലുളള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.

അമിതമായ മാനസികസമ്മര്‍ദ്ദത്തിലൂടെ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു എന്നാണ് വിവിധ പഠനങ്ങള്‍ നല്‍കുന്ന സൂചന. കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍, തലവേദന, ഹൃദ്രോഗം എന്നിവയ്ക്ക് വരെ കാരണമായേക്കും.
 സ്‌ട്രെസ് കാരണം അമിതമായി ഭക്ഷണം കഴിക്കുന്നവരെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചില്ലേ, ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ചിലരില്‍ മാനസിസംഘര്‍ഷങ്ങള്‍ വിശപ്പില്ലായ്മയിലേക്കാണ് നയിക്കാറുളളത്.  

ഏറെ വിഷമമുളള ഘട്ടങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങാന്‍ തടസ്സം നേരിടുക, രുചി കുറഞ്ഞതായി തോന്നുക എന്നിവയൊക്കെ ഉണ്ടായേക്കും. മാനസികസംഘര്‍ഷങ്ങളുളളപ്പോള്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനെല്ലാം കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. യോഗ, മെഡിറ്റേഷന്‍ പോലുളളവ ജീവിതത്തിന്റെ ഭാഗമാക്കാം. ശ്രദ്ധിക്കാത്തപക്ഷം ആരോഗ്യപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കും.

English Summary: how stress make you to eat more
Published on: 06 August 2021, 05:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now