ശരീരഭാരം കുറക്കുന്നതിനായി പലതരം വ്യായാമങ്ങളും ഡയറ്റിങ്ങുകളും ചെയ്യുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു ഡയറ്റിങ്ങാണ് മോണോട്രോപിക് ഡയറ്റ്. ഇന്ന് പലരും ഇത് ഫോളോ ചെയ്യുന്നുണ്ട്. ഈ ഡയറ്റിങ് പിന്തുടരുന്നതുകൊണ്ടുള്ള ഗുണവും ദോഷവും എന്തെല്ലാമാണെന്ന് നോക്കാം.
മോണോട്രോപിക് ഡയറ്റ് എന്ന് പറയുന്നത്, ഏതെങ്കിലും ഒരു ആഹാരം മാത്രം കഴിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന രീതിയെയാണ്. ഇത്തരം ഡയറ്റ് എടുക്കുന്നവര്‍ പ്രധാനമായും പഴം അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റ് ആഹാരങ്ങള്‍ എന്നിവ അടുപ്പിച്ച് ഒരാഴ്ച്ച വീതം കഴിക്കുന്നു. അതും മൂന്ന് നേരവും ഇതേ ആഹാരം തന്നെയായിരിക്കും ഇവര്‍ കഴിക്കുക. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡയറ്റ് ആയതുകൊണ്ട് ഇത് തെരെഞ്ഞെടുക്കുന്നവർ ഏറെയുണ്ട്.
മോണോട്രോപിക് ഡയറ്റ് ചെയ്യുമ്പോൾ നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്ന കലോറിയുടെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. കലോറി ശരീരത്തില്‍ എത്തുന്നത് കുറയുമ്പോള്‍ അത് ശരീരഭാരം കുറയുന്നതിനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അതിവേഗം ശരീരഭാരം കുറയ്ക്കാൻ തുളസി: എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ...
ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെങ്കിലും, ഇതിന് പല ദോഷഫലങ്ങളുമുണ്ട്. വളരെ കുറച്ച് കാലത്തേയ്ക്ക് പിന്തുടരാന്‍ സാധിക്കുന്ന ഒരു ഡയറ്റ് പ്ലാന്‍ മാത്രമാണിത്. എന്നാല്‍ കൃത്യമായി ഒരു ഡയറ്റീഷ്യന്റെ നിര്‍ദ്ദേശം ഇല്ലാതെ ഈ ഡയറ്റ് പ്ലാന്‍ പിന്തുടരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. കാരണം ഈ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാല്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല. ശരീരത്തിലേയ്ക്ക് വേണ്ടത്ര പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച് എല്ലുകളുടേയും പേശികളുടേയും ആരോഗ്യം നഷ്ടപ്പെടാൻ കാരണമാകും.
ഈ ഡയറ്റ് പിന്തുടരുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് അമിതമായിട്ടുള്ള വിശപ്പ്. വിശപ്പിനെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ഒന്നും തന്നെ ശരീരത്തിലേയ്ക്ക് എത്താത്തതിനാല്‍ ഇത് വിശപ്പ് കൂട്ടുന്നു. കുറച്ച് നാളത്തേക്ക് മാത്രം തടി കുറച്ച് നിര്‍ത്താന്‍ സാധിക്കുമെങ്കിലും പിന്നീട് വിശപ്പ് മൂലം അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിലേയ്ക്കും നയിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.