പ്രായമായവർക്കും ചെറുപ്പക്കാർക്കും ഇന്നത്തെ കാലത്ത് സ്ട്രോക്ക് വരുന്നുണ്ട്. തലച്ചോറിലെ രക്തക്കുഴലുകളില്‍ വരുന്ന ബ്ലോക്ക് മൂലമോ ധമനികള്‍ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം കൊണ്ടോ സ്‌ട്രോക്ക് ഉണ്ടാകുന്നു. ഇങ്ങനെ വന്നാല്‍ നാഡികള്‍ നശിക്കും. ഇങ്ങനെ നശിക്കുന്ന നാഡികള്‍ ശരീരത്തിലെ ഏതു ഭാഗത്തേയാണ് നിയന്ത്രിയ്ക്കുന്നത് എന്നാല്‍ ആ ഭാഗത്തെ ഇത് ബാധിയ്ക്കുന്നു. കൈകാലുകളെ നിയന്ത്രിയ്ക്കുന്നതെങ്കില്‍ ആ ഭാഗത്തെ, ചിലപ്പോള്‍ സംസാരത്തെ, ചിലപ്പോള്‍ കാഴ്ചയെ എല്ലാം സ്‌ട്രോക്ക് ബാധിയ്ക്കും. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയുണ്ടാക്കുന്നത് ഇതാണ്.
പക്ഷാഘാതത്തിൻറെ ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ
അറ്റാക്ക് ശേഷം കൂടുതല്‍ പേര്‍ മരിക്കുന്ന രോഗം ഇതാണ്. ഇതിനാല്‍ തന്നെ ഇത് തടയാന്‍ ഏറെ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നാലില്‍ ഒരാള്‍ക്ക് ഈ സ്‌ട്രോക്ക് സാധ്യത വരുന്നുവെന്നതാണ് പഠനങ്ങള്‍ പറയുന്നത്. ഈ സ്‌ട്രോക്ക് തടുത്തു നിര്‍ത്താന്‍ പറ്റും. ഇതു പോലെ ചികിത്സയുമുണ്ടാകും. എന്നാല്‍ വരാതെ നോക്കുകയെന്നതാണ് ഏറ്റവും നല്ലത്. പ്രമേഹം, ബിപി, അമിത വണ്ണം എന്നിവയുടെ ഒരു പരിണിത ഫലമാണ് സ്‌ട്രോക്ക്. ഇതു പോലെ അമിത മദ്യപാനം, പുകവലി എന്നിവ കാരണമാണ്.
ഇതു പോലെ വ്യായാമം പ്രധാനമാണ്. ആഴ്ചയില്‍ 5 ദിവസമെങ്കിലും നടക്കാം. ഹൃദയാരോഗ്യം നോക്കുക. വാല്‍വ് തകരാര്‍ പോലുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും. ഇതെല്ലാം നേരത്തെ പരിഹരിയ്ക്കുക. അതായത് മെഡിക്കല്‍ പരിശോധന പ്രധാനം. സ്‌ട്രോക്ക് തുടങ്ങിയ ഉടന്‍ ആ നിമിഷം മുതല്‍ രണ്ട് മില്യണ്‍ നാഡികള്‍ മരിച്ചു കൊണ്ടിരിയ്ക്കുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് തിരിച്ചറിയണം. മെഡിക്കല്‍ സഹായം തേടണം. സ്‌ട്രോക്ക് വന്നാല്‍ ഉടന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ഇത് തിരിച്ചറിയാന്‍ സ്‌ട്രോക്ക് വന്നെന്നു തോന്നിയാല്‍ മുഖം ശ്രദ്ധിയ്ക്കുക. മുഖം കോണിപ്പോകുന്നത് കാണാം. ചുണ്ടോ മറ്റോ. ചിരിയ്ക്കാന്‍ ആവശ്യപ്പെടുക ചുണ്ടു കോടിപ്പോകുന്നുണ്ടോയെന്ന് നോക്കുക. ഇതു പോലെ സംസാരിയ്ക്കാന്‍ പറയുക. സംസാരം അവ്യക്തമാകുമെങ്കില്‍ ശ്രദ്ധ വേണം. ഇതു പോലെ കൈ നീ്ട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടുക. കൈ നീട്ടിപ്പിടിച്ച് ഏതെങ്കിലും കയ്യോ ഇരു കൈകളുമോ താഴെ വീണാല്‍ ഇത് മറ്റൊരു ലക്ഷണമാകും. ഇത്തരം ലക്ഷണമെങ്കില്‍ എത്രയും പെട്ടെന്ന് ആശുപത്രയില്‍ എത്തിക്കുക. ആശുപത്രിയില്‍ എത്തിച്ചാല്‍ നാലര മണിക്കൂറിനുളളില്‍ ഒരു കുത്തിവയ്പ് നല്‍കിയാല്‍ ഈ ബ്ലോക്ക് അലിയിക്കാന്‍ സാധിയ്ക്കും.
ചിലര്‍ക്ക് ഇത് എടുക്കാന്‍ സാധിയ്ക്കില്ല. കാരണം ടെസ്റ്റുകള്‍ വേണ്ടി വരും. ഇതിനാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം. എത്തിച്ച് കുത്തിവയ്പ് ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ എത്രയും പെട്ടെന്ന് അത് എടുക്കുക. അല്ലാതെ ചിന്തിച്ചു നില്‍ക്കാന്‍ തുടങ്ങിയാല്‍ പല ന്യൂറോണുകളും നശിക്കും. കൂടുതല്‍ ആപത്തുണ്ടാക്കും. ഈ കുത്തിവയ്പ് എടുത്താന്‍ 90 ദിവസത്തിനു ശേഷം ഏകദേശം സാധാരണ നിലയില്‍ ചിലര്‍ എത്തിയേക്കാം. ഇതെക്കുറിച്ച് ഏറ്റവും നന്നായി മനസിലാക്കിയാല്‍ തന്നെ എത്രയും പെട്ടെന്ന് സ്‌ട്രോക്ക് തിരിച്ചറിഞ്ഞ് ആളെ രക്ഷിച്ചെടുക്കാന്‍ സാധിയ്ക്കും. സമയമാണ് സ്‌ട്രോക്ക് കാര്യത്തില്‍ ഏറ്റവും പ്രധാനം.