Updated on: 27 July, 2022 10:21 PM IST
How to differentiate between two types of diabetes

ജീവിതശൈലി കാരണം ഉണ്ടാകുന്ന പ്രമേഹ രോഗം (Diabetes) നിസ്സാരമായി കാണരുത്.   ആരംഭത്തിൽ തന്നെ ശരിയായ ചികിത്സ തേടേണ്ടതാണ്.  ശ്രദ്ധിക്കാതിരുന്നാൽ ജീവന് തന്നെ ഭീഷണിയാകുന്ന പല സാഹചര്യങ്ങളിലേക്കും നമ്മെ നയിക്കാൻ പ്രമേഹത്തിന് കഴിയും.  ടൈപ്പ്-1 പ്രമേഹം, ടൈപ്പ്-2 പ്രമേഹം എന്നീ രണ്ട് തരത്തിലാണ് പ്രമേഹമുള്ളത്.  രണ്ടു തരത്തിലുള്ള പ്രമേഹമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയുമെങ്കിലും അവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചുരുക്കം ചിലർക്കേ അറിയുള്ളു. ടൈപ്പ് 1 പ്രമേഹവും ടൈപ്പ്- 2 പ്രമേഹവും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ വിശദമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ രോഗികൾക്ക് വിലക്കപ്പെടാത്ത 10 കനികൾ

ഈ രണ്ട് ടൈപ്പ് പ്രമേഹത്തിലും ശരീരത്തിന് ഗ്ലൂക്കോസ് വേണ്ടവിധം സൂക്ഷിക്കാനും വിനിയോഗിക്കാനും സാധിക്കുന്നില്ല എന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.   നമുക്ക് ഊര്‍ജ്ജം ലഭിക്കണമെങ്കിൽ ഗ്ലൂക്കോസ് ഫലപ്രദമായ രീതിയില്‍ സൂക്ഷിക്കപ്പെടുകയും വിനിയോഗിക്കപ്പെടുകയും വേണം. എന്നാല്‍ പ്രമേഹ രോഗികളിൽ ഇത് നടക്കാതെ വരികയും ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ആവശ്യമുള്ള സമയത്ത് എത്താതെ പകരം രക്തത്തില്‍ എത്തിച്ചേരുന്നു.   ഇങ്ങനെയാണ് രക്തത്തില്‍ ഗ്ലൂക്കോസ് അളവ് കൂടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ടൈപ്പ് 2 പ്രമേഹത്തിൻറെ ആദ്യ ലക്ഷണങ്ങൾ

ഗ്ലൂക്കോസിന് കോശങ്ങളിലേക്ക് എത്തണമെങ്കില്‍ ഇന്‍സുലിന്‍റെ സഹായം വേണം. ടൈപ്പ് 1 പ്രമേഹത്തിൽ  ഇന്‍സുലിന്‍ ഉൽപ്പാദനം നടക്കാത്ത അവസ്ഥയാണെങ്കിൽ ടൈപ്പ് 2 പ്രമേഹത്തില്‍ ഇൻസുലിൻ ഉപയോഗിക്കപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം.

ലക്ഷണങ്ങളിലും വ്യത്യാസമുണ്ട്. ടൈപ്പ്-1 പ്രമേഹത്തിനും ടൈപ്പ്- 2 പ്രമേഹത്തിനും പല ലക്ഷണങ്ങളും സമാനമാണെങ്കിലും ചിലതില്‍ വ്യത്യാസം കാണാം. ടൈപ്പ് -2 പ്രമേഹത്തില്‍ പലപ്പോഴും വര്‍ഷങ്ങളോളം രോഗിയില്‍ ലക്ഷണങ്ങള്‍ ഒന്നും കാണാതിരിക്കാം. പ്രമേഹം മൂര്‍ച്ഛിച്ച് അത് മറ്റേതെങ്കിലും വിഷമതകളിലേക്ക് എത്തുമ്പോള്‍ മാത്രമായിരിക്കും ഇത് കണ്ടെത്തപ്പെടുക.  അതേസമയം ടൈപ്പ്-1 പ്രമേഹമാണെങ്കില്‍ അത് പെട്ടെന്ന് തന്നെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ചെറുപ്പക്കാരില്‍ വിശേഷിച്ചും കുട്ടികളില്‍ വരെ കാണപ്പെടുന്ന പ്രമേഹം ഇതാണ്.  പ്രായമായവരെയും ടൈപ്പ്-1 പ്രമേഹം പിടികൂടാം.

ബന്ധപ്പെട്ട വാർത്തകൾ: കരിഞ്ചീരകം ഇങ്ങനെ കഴിച്ചാൽ പ്രമേഹം വരുതിയിലാക്കാം

ഇടവിട്ട് മൂത്രശങ്ക, അമിതമായ ദാഹം, അമിതമായ വിശപ്പ്, അസഹനീയമായ ക്ഷീണം, കാഴ്ചയക്ക് മങ്ങല്‍, മുറിവുകളോ പരുക്കുകളോ സംഭവിക്കുമ്പോള്‍ അത് എളുപ്പം ഉണങ്ങാതിരിക്കുക എന്നിവയെല്ലാം രണ്ട് തരം പ്രമേഹങ്ങളിലും ഒരുപോലെ കാണപ്പെടാവുന്ന ലക്ഷണങ്ങളാണ്. അസ്വസ്ഥത, മൂഡ് സ്വിംഗ്സ്, ശരീരഭാരം കുറയുക, കൈകാലുകളില്‍ മരവിപ്പ്- വിറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വരാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to differentiate between two types of diabetes
Published on: 27 July 2022, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now