ദഹനക്കുറവ്, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഗ്യാസ്, മലബന്ധം എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കാത്തവർ കുറവായിരിക്കും. പ്രധാനമായും ഭക്ഷണത്തിലെ തകരാറുകളാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്.
രാത്രിയില്‍ കിടക്കുമ്പോള്‍ വയറ്റില്‍ നിന്ന് ദഹനരസം എളുപ്പത്തില്‍ മുകളിലേക്ക് തികട്ടിവരുന്നതുകൊണ്ടാണ് ഉറങ്ങാൻ കിടക്കുമ്പോൾ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവ അനുഭവപ്പെടുന്നത്. ഇതോടൊപ്പം കഴിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളും വരാം. സ്പൈസസ് കൂടുതലായി ചേര്‍ത്ത ഭക്ഷണമോ എണ്ണയിൽ വറുത്ത ഭക്ഷണപദാർത്ഥങ്ങളോ രാത്രിയില്‍ കഴിക്കുമ്പോഴാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. ഇത്തരത്തിൽ രാത്രിയില്‍ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും പതിവാണെങ്കില്‍ പരിഹരിക്കാനായി ഇവ ചെയ്തുനോക്കൂ.
ബന്ധപ്പെട്ട വാർത്തകൾ: ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവ ചെയ്‌തു നോക്കൂ
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. കിടക്കാനുള്ള സമയത്തിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിലത്തെ നെഞ്ചെരിച്ചില്‍- പുളിച്ചുതികട്ടല്‍ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ദഹനപ്രശ്നത്തിനും ആശ്വാസം ലഭിക്കും.
- രാത്രി ഭക്ഷണം എപ്പോഴും എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം വയറു നിറയെ കഴിക്കുന്നതും രാത്രി പുളിച്ചുതികട്ടലിനും നെഞ്ചെരിച്ചിലിനും കാരണമാകാം. അതിനാല്‍ അത്താഴം ലളിതമാക്കാം. ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രത്യേകിച്ചും അത്താഴം ലളിതമാക്കേണ്ടതുണ്ട്.
- ദിവസം നാല് നേരം കഴിക്കുക, അല്ലെങ്കില്‍ മൂന്ന് നേരം കഴിക്കുക എന്നത് മാറ്റി- അല്‍പാല്‍പമായി ആറ് നേരമോ ഏഴ് നേരമോ എല്ലാം ആക്കി ഭക്ഷണക്രമം മാറ്റുക. ഇതും ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ ഏറെ സഹായിക്കും.
- നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കാൻ രാത്രി കിടക്കുമ്പോള്‍ തലയിണ അല്‍പം ഉയര്‍ത്തിവച്ച് കിടക്കുന്നതും നല്ലതാണ്.