മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയോ, തമാശയ്‌ക്കോ, അതുമല്ലെങ്കിൽ തൻറെ ആണത്തത്തിന് കുറച്ചിലകണ്ട എന്ന് കരുതിയോ ഒക്കെയാണ് പലരും മദ്യപാനം തുടങ്ങുന്നത്. കയ്‌പ്പും ചവര്‍പ്പുമുള്ള ഈ പാനീയം ആദ്യമൊന്നും ഇഷ്ടപെടില്ലെങ്കിലും ഭാരമില്ലാത്ത അപ്പൂപ്പൻ തടി പോലെയുള്ള ഫീലിംഗിങ്ങും, സുഖ നിദ്രയും, വീണ്ടും കുടിക്കുവാൻ പ്രേരിപ്പിക്കുന്നു. പിന്നീട് ഈ രസം രോഗമായി തീരുന്നു. മദ്യാസക്തി ഒരു ദുശ്ശീലം മാത്രമല്ല അത് ചികിത്സ ആവശ്യമുള്ള ഒരു രോഗം കൂടിയാണ്. പക്ഷെ ഒരു മദ്യപാനിയും ഈ ചികിത്സയ്ക് തയ്യാറാകാനോ അല്ലെങ്കിൽ താൻ ഒരു മദ്യപാനിയാണെന്നോ അംഗീകരിക്കാൻ കൂട്ടാക്കാത്തവരാണ്. അതിനാൽ ഇതിന് ചികിത്സ നേടാൻ കുടുംബാംഗങ്ങളുടേയും, ചങ്ങാതിമാരുടേയും സഹകരണം വളരെ പ്രധാനപ്പെട്ടതാണ്.
മദ്യാസക്തിയുടെ (alcohol addiction) ലക്ഷണങ്ങൾ
> മദ്യം എങ്ങനെയെങ്കിലും കഴിക്കണം എന്ന തരത്തിലുള്ള ആസക്തി. കയ്യില്‍ പണമില്ലെങ്കിലും കടം വാങ്ങി കുടിക്കുന്നത് ഈ ആസക്തി മൂലമാണ്.
>ജോലി, ഡ്രൈവിങ് മുതലായവയെ മദ്യം ബാധിക്കുക, മദ്യത്തിന്റെ ലഹരിയില്‍ നിന്ന് ഉണരാന്‍ കൂടുതല്‍ കൂടുതല്‍ സമയമെടുക്കുക
> മദ്യം സമയത്തിന് ശരീരത്തില്‍ ചെല്ലാതാകുമ്പോള്‍ വിറയല്‍ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, പരാക്രമം തോന്നുക. ചിലർക്ക് അപസ്മാരം ഉണ്ടായേക്കാം. മറ്റുചിലര്‍ പരിസരബോധം മറന്ന് പരസ്പരം ബന്ധമില്ലാതെ പിച്ചുംപേയും പറഞ്ഞേക്കാം.
> ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് മദ്യത്തിന് പുറകെ പോവുക
> മദ്യം ശരീരത്തിന് വ്യക്തമായ ദോഷങ്ങളുണ്ടാക്കും എന്ന അറിവ് ഉണ്ടായിരിക്കുമ്പോഴും കുടി നിര്‍ത്താന്‍ സാധിക്കാതെ വരുക
താഴെപ്പറയുന്ന കാര്യങ്ങള്‍ അമിത മദ്യപാനത്തില്‍ നിന്നു മോചനം നേടാന്‍ സഹായകരമാണ്
-
''ഞാന്‍ അങ്ങനെയൊന്നും കുടിക്കാറില്ല'' എന്നത് മനസ്സ് പയറ്റുന്ന ഒരു പ്രതിരോധ തന്ത്രമാണ്. മദ്യപാനം അമിതമാണെന്ന യഥാര്‍ഥ്യം അംഗീകരിച്ചാല്‍ മാത്രമേ കുടിനിര്‍ത്തണം എന്ന ചിന്തയുണ്ടാകൂ.
-
മദ്യപാനം സിറോസിസ് എന്ന മരണത്തലേക്കെത്തുന്ന അസുഖത്തിന് കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. സാധാരണ മരണമല്ല വര്‍ഷങ്ങളോളം രോഗബാധിതനായി കിടക്കേണ്ടിവരുന്നു. ഓര്‍മകള്‍ നശിച്ച് ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാനാകാതെ വഴിയില്‍ അലഞ്ഞു തിരിയുന്ന ഒരുവസ്ഥയ്ക്കും മദ്യം കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക.
-
യഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചാല്‍ മദ്യപാനം നിര്‍ത്തുന്നതിനുള്ള തീരുമാനം എടുക്കുക. തുടര്‍ന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണുക. കാരണം മദ്യം പെട്ടെന്ന് ശരീരത്തില്‍ ചെല്ലാതായാല്‍ വിറയലും മറ്റും അനുഭവപ്പെട്ടേക്കാം. ഇത് ഒഴിവാക്കാന്‍ മരുന്നുകള്‍ ആവശ്യമാണ്. മാത്രമല്ല മദ്യപാനം പെട്ടെന്നു നിര്‍ത്തുമ്പോള്‍ മറ്റു പല അസ്വസ്ഥതകളും ഉണ്ടായേക്കാം. ഇതുകൊണ്ടാണ് പലരും ഒരിക്കല്‍ നിറുത്തിയതിനുശേഷം വീണ്ടും മദ്യം കഴിക്കുന്നത്; എന്നാല്‍, ഈ അസ്വസ്ഥതകളെ ഒഴിവാക്കാന്‍ മരുന്നുകള്‍ക്കും സാധിക്കും. അതുകൊണ്ട് തുടര്‍ന്നു കുടിക്കണം എന്ന തോന്നല്‍ ഉണ്ടാവുകയില്ല.
-
മദ്യപാനം മൂലം ശരീരത്തിലുണ്ടായിട്ടുള്ള മാലിന്യങ്ങള്‍ മുഴുവന്‍ കഴുകിപ്പോകാന്‍ ഒരാഴ്ച സമയമെടുക്കും. ഈ സമയം മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്ന മരുന്ന്, വൈറ്റമിന്‍ ബി, വിശ്രമം, നല്ല ആഹാരം, ധാരാളം വെള്ളം എന്നിവയെല്ലാം വേണം. ഈ ചികിത്സയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളത് സൈക്യാട്രിസ്റ്റുകളാണ്. ചികിത്സയുടെ ഈ ഘട്ടത്തെ Detoxification എന്നു പറയുന്നു.
-
ഒരിക്കല്‍ രോഗി ഈ ഘട്ടം തരണം ചെയ്താല്‍ വീണ്ടും മദ്യപാനം തുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. പ്രതിരോധം ചികിത്സയെക്കാള്‍ ഭേദം എന്നത് വൈദ്യശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വമാണല്ലോ. മദ്യത്തിനോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകള്‍ (Anti-craving drugs) ഇന്ന് ലഭ്യമാണ്. ഈ മരുന്നുകള്‍ ക്രമമായി കഴിച്ചാല്‍ നല്ലൊരു ശതമാനം പേരിലും മദ്യവിമുക്ത ജീവിതം സാധ്യമാണ്.
-
മദ്യം വിളമ്പുന്ന ചടങ്ങുകള്‍ കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം നിര്‍ത്തി ഏറെ നാളുകള്‍ക്കുശേഷം തികഞ്ഞ ആത്മവിശ്വാസം കൈവരിച്ചതിനുശേഷം മാത്രം ഇത്തരം ചടങ്ങുകളിൽ പെങ്കെടുക്കുക
-
മദ്യം നിറുത്തി ഏറെ നാളുകള്‍ക്കുശേഷം ഒരിക്കല്‍ കുടിച്ചാല്‍ അത് പിന്നീട് കുടി തുടരുന്നതിലേക്കുള്ള ഒരു അടയാളമായി മാറരുത്. 'ഒരിക്കല്‍ വീണ്ടും കുടിച്ചുപോയി, അതുകൊണ്ട് ഇനി കുടി തുടരാം'' എന്നത് വളരെ അപകടം പിടിച്ച ന്യായവാദമാണ്.
-
സ്ഥിരം മദ്യപിക്കുന്നവര്‍ പലരും സ്വയമേവ ചികിത്സ തേടാറില്ല. ഇവരെ ഉപദേശിക്കുന്നതുകൊണ്ടോ ഇവരുമായി തര്‍ക്കിക്കുന്നതുകൊണ്ടോ കാര്യമായ പ്രയോജനം ഉണ്ടാകാറില്ല. അതേസമയം മദ്യത്തിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ (ഉദാഹരണത്തിന് വയറിലുണ്ടാകുന്ന അള്‍സര്‍) മദ്യവുമായി ബന്ധപ്പെടുത്തുന്നത് ഇവരെ തഞ്ചത്തിൽ ഡോക്ടറുടെ എത്തിക്കുകയാണ് വേണ്ടത്.
9. ദൃഢനിശ്ചയം കൊണ്ടും ഉത്സാഹംകൊണ്ടും മദ്യപാനം നിർത്തുക സാധ്യമാക്കാം.