പ്രധാനമായും പുകയില ഉപയോഗമാണ് വായിലെ കാൻസറിന് (oral cancer) കാരണമാകുന്നത്. പുകയില ഉപയോഗം കൊണ്ട് ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. അതിൽ 7 ദശലക്ഷത്തിലധികം മരണങ്ങൾ നേരിട്ടുള്ള പുകയില ഉപയോഗത്തിന്റെ ഫലമാണ്, അതേസമയം 1.2 ദശലക്ഷത്തിലധികം പേർ പുകവലിക്കാത്തവർ സെക്കൻഡ് ഹാൻഡ് പുകയിലായതിന്റെ ഫലമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ പുകയില കഷായം
പുകയില ഉൽപന്നങ്ങൾ ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. ക്യാൻസറിന് പുറമെ ശ്വാസകോശ രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിങ്ങനെയുള്ള വിട്ടുമാറാത്തതും ജീവൻ അപകടപ്പെടുത്തുന്നതുമായ നിരവധി അവസ്ഥകൾക്കും പുകയില ഒരു പ്രധാന കാരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശ രോഗം മാറാൻ ആടലോടകം കൃഷി ചെയ്യാം
വായിലെ കാൻസറിന് രോഗസാധ്യത വർദ്ധിപ്പിക്കുന്ന നിരവധി കാരണങ്ങളുണ്ട്. പുകയിലയുടെയും (സിഗരറ്റ്, സിഗാർ പൈപ്പുകൾ) അതിന്റെ ഉപോത്പന്നങ്ങളുടെയും (പാൻ പരാഗ്, ഗുദ്ക്ക) ഉപയോഗം ആണ് പ്രധാന രോഗകാരണമായി കണക്കാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ഭക്ഷണങ്ങളെ കുറിച്ചറിയാം
എങ്ങനെ പ്രതിരോധിക്കാം?
പുകവലിയാണ് ഓറൽ കാൻസർ ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം. സാധാരണയായി നാവിൽ മുറിവോ മറ്റോ ഉണ്ടാവുമ്പോഴാണ് വേദന അനുഭവപ്പെടുക. എന്നാൽ ഇതൊന്നും ഇല്ലാതെ നാവിൽ വേദന തോന്നുന്നുവെങ്കിൽ ഡോക്ടറെ കാണണം. മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. മദ്യപാനമാണ് മറ്റൊരു കാരണം. പുകവലിയും മദ്യപാനവും ശീലമുള്ളവർ അത് എന്നന്നേക്കുമായി നിർത്തുക. ജങ്ക് ഫുഡുകളും മറ്റു ഡ്രിങ്ക്‌സും മദ്യവും എല്ലാം ക്യാൻസർ സാധ്യത ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.