മൈഗ്രെയ്ൻ ഉണ്ടാകാൻ പല കാരണങ്ങളുമുണ്ട്. റിപ്പോർട്ടുകൾ പറയുന്നത് വേനൽക്കാലത്ത് മൈഗ്രെയ്ൻ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ്. വേനൽക്കാലത്ത് താപനില ഉയരുന്നതാണ് ഇതിനുള്ള പ്രധാന കാരണം. നിർജ്ജലീകരണം യഥാർത്ഥത്തിൽ മൈഗ്രെയിനുകൾക്ക് കാരണമാകും. അതിശക്തമായ ചൂട് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ആശ്വാസത്തിനായി നിങ്ങൾ ഗുളിക കഴിക്കുന്നതിന് മുൻപ് ശരീരത്തിൽ നന്നായി ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കുക. ഇലക്ട്രോലൈറ്റുകളുടെ നഷ്ടം ഒഴിവാക്കാൻ നാരങ്ങാവെള്ളത്തിൽ ഉപ്പ് ചേർക്കുക.
വെയിൽ കൂടുതലായി കൊള്ളുന്നത് മൈഗ്രേൻ വരാൻ കാരണമാകുന്നു. കാർബണേറ്റഡ് ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, അല്ലെങ്കിൽ കാപ്പി എന്നിവ മൈഗ്രെയ്ൻ വർദ്ധിപ്പിക്കും. ഒരുപക്ഷേ മൈഗ്രെയിനുകളിൽ നേരിട്ടുള്ള സ്വാധീനവും കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന നേരിയ നിർജ്ജലീകരണം കാരണവും തലവേദന ഉണ്ടാകാം.
സൺസ്‌ക്രീൻ ലോഷനുകളിലോ കീടനാശിനികളിലോ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ അവയുടെ ശക്തമായ സുഗന്ധം കാരണം മൈഗ്രെയ്ൻ ബാധിതരിൽ തലവേദനയുണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
ഉയർന്ന ഊഷ്മാവ് വായുവിൻ്റെ ഗുണനിലവാരം മോശമാക്കുകയും, മലിനീകരണവും അലർജിയും വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. ചിലർക്ക്, ഈ അന്തരീക്ഷ വ്യതിയാനം സൈനസ് തലവേദനയ്ക്ക് കാരണമാകാം അല്ലെങ്കിൽ മൈഗ്രെയ്ൻ അവസ്ഥകൾ വർദ്ധിപ്പിക്കുന്നു.
ചില ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക കൃത്യസമയത്ത് ഉറങ്ങുക, യോഗ പോലുള്ളവ പരിശീലിക്കുക.
ജലാംശം നിലനിർത്തുകയും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യുക, കഫീൻ കഴിക്കുന്നത് ക്രമേണ കുറയ്ക്കുക എന്നിവ ചെയ്യുകയാണെങ്കിൽ മെെഗ്രേയ്ൻ സാധ്യത കുറയ്ക്കാൻ സാധിക്കും.