Updated on: 12 January, 2022 11:03 AM IST
How to stay healthy in old age?

പ്രായമായവരിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നത് സാധാരണമാണ്.   അതിനാൽ ഇവരുടെ ആരോഗ്യം മികച്ച രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.  അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഒരുപോലെ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ അറിഞ്ഞിരിക്കാം.

കഴിക്കുന്ന ഭക്ഷണത്തിൻറെ അളവിനേക്കാൾ അതിലടങ്ങിയിരിക്കുന്ന പോഷക ഗുണമാണ് പരിഗണിക്കേണ്ടത്. ആളുടെ പ്രായം, ആരോഗ്യ സ്ഥിതി, രോഗ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി വേണം ഏതെല്ലാം ഭക്ഷണം ഉൾപ്പെടുത്തണമെന്നും എത്ര അളവിൽ അത് കഴിക്കണമെന്നും നിശ്ചയിക്കേണ്ടത്. ചില പോഷകങ്ങൾ കുറഞ്ഞുപോകുന്നത് ആരോഗ്യപ്രശ്നത്തിന് കാരണമാകുന്നത് പോലെ തന്നെ അമിതമാകുന്നതും നല്ലതല്ല എന്ന് ഓർക്കണം.

മുതിർന്ന പൗരൻമാർക്ക് ഇരട്ടി വരുമാനം; ഈ പദ്ധതികളിൽ ചേരാനുള്ള അവസാന അവസരം

വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഉറപ്പ് വരുത്താം. പച്ചക്കറികൾ, പഴങ്ങൾ, നട്സ്, ലീൻ പ്രോട്ടീൻ എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇതോടൊപ്പം തന്നെ അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കൂടുതലായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ നിയന്ത്രണമില്ലെങ്കിൽ പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ അനിയന്ത്രിതമാകാനും മറ്റ് പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണ ശീലം:

ഭക്ഷണ രീതികളിൽ ഒരു ആരോഗ്യകരമായ ശീലം കൊണ്ടുവരുന്നത് ഏത് പ്രായത്തിലും നല്ലതാണ്, പ്രത്യേകിച്ചും വാർദ്ധക്യ കാലത്ത്.  അതിനാൽ സാച്ചുറേറ്റഡ് ഫാറ്റ്, ട്രാൻസ് ഫാറ്റ് എന്നിവയടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. 60 – 65 പ്രായത്തിലുള്ള ആളുകളിൽ വളരെ വേഗത്തിൽ കൊളസ്ട്രോൾ വർദ്ധിക്കാനും കൊറോണറി ഹാർട്ട് ഡിസീസ് രൂപപ്പെടാനും ഇത് വഴിയൊരുക്കും. ഇതിനു പകരം ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങൾ വേണം കഴിക്കാൻ.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചത് ഉഴുന്ന് തന്നെ

എല്ലുകളുടെയും പേശികളുടെയും ബലം മെച്ചപ്പെടുത്താം:

പ്രായം കൂടുന്തോറും എല്ലുകളുടെയും പേശികളുടെയും ബലം കുറയുമെന്നതിനാൽ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള യോഗ പോലുള്ള ചെറിയ വ്യായാമങ്ങൾ ശീലിക്കണം.  15 മുതൽ 20 മിനിറ്റ് വരെയുള്ള നടത്തം പോലുള്ള അധികം ശരീരത്തിന് ക്ഷീണമുണ്ടാക്കാത്ത തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പ്രായമായ ആളുകളുടെ പേശികൾ സ്റ്റിഫ്‌ ആയി പോകാതിരിക്കാനും കൂടുതൽ ആക്റ്റിവ് ആകാനും ചില ശാരീരിക വ്യായാമങ്ങൾ അത്യാവശ്യമാണ്. ഇത് ശരീരത്തിൻറെ മെറ്റബോളിസം ക്രമീകരിക്കാനും അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ കുറച്ചുകൊണ്ട് ശരീരത്തെ ആയാസ രഹിതമാക്കാനും ഉപകരിക്കും.

ആരോഗ്യകരമായ ദിനചര്യ:

ദിനചര്യ കൃത്യമാക്കുന്നത് ആരോഗ്യത്തിന് വലിയ തോതിൽ ഗുണം ചെയ്യും. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യ സമയം നിശ്ചയിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്നതിനും നിശ്ചിത സമയം കണക്കാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

പല്ലുകളുടെ ആരോഗ്യം പരിഗണിക്കണം:

പ്രായം കൂടുന്നതോടെ പല്ലുകൾ മിക്കതും കൊഴിഞ്ഞു പോകുകയോ അല്ലെങ്കിൽ ചവയ്ക്കാൻ സാധിക്കാത്ത വിധം വേദന അനുഭവപ്പെടുകയോ ചെയ്യും.  പല്ലുകൾ മിക്കതും കൊഴിഞ്ഞു പോയവർക്ക് കൃത്രിമ പല്ലുകൾ വെച്ചുപിടിപ്പിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്. കാരണം പല്ലുകൾ ഇല്ലാത്തതിനാൽ ഇവർ ഭക്ഷണം കഴിക്കുന്ന അളവ് കുറഞ്ഞുപോകാറുണ്ട്.

നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും നിർബന്ധം:

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കണമെങ്കിൽ വെള്ളവും നാരുകളടങ്ങിയ ഭക്ഷണവും കഴിക്കേണ്ടത് അതിപ്രധാനമാണ്. പ്രായമായവരിൽ ഏറ്റവുംകൂടുതൽ കണ്ടുവരുന്ന രണ്ടു പ്രശ്നങ്ങളാണ് നിർജ്ജലീകരണവും മലബന്ധവും. ഇവ സാധാരണ രീതിയിലേക്ക് കൊണ്ടുവരാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

മരുന്നുകൾ കഴിക്കുന്നവർ അത് കൃത്യമാക്കാനും പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്, കേൾവിക്കുറവ്, സന്ധിവേദന എന്നിവ ഒരു പരിധി വരെ കുറയ്ക്കുന്നതിനുള്ള ചികിത്സ നൽകാനും ശ്രദ്ധിക്കണം.  ശാരീരികാവസ്ഥ നിർണയിക്കുന്നതിനായി പതിവായി പരിശോധനകൾ നടത്താനും ശ്രദ്ധിക്കണം.

English Summary: How to stay healthy in old age?
Published on: 12 January 2022, 10:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now