ഈ ലോക്കഡോൺ കാലത്ത് വീട്ടിൽ ഇരിക്കുന്ന സമയത്ത് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും ശക്തിപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. അതെങ്ങനെ കൈവരിയ്ക്കാമെന്ന് നോക്കാം
ആവശ്യത്തിന് ഉറക്കം
ശാരീരികമായും മനസികവുമായുള്ള ആരോഗ്യത്തിന് ഉറക്കം (Sleep) ഒരു പ്രധാന ഘടകമാണ്. ഉറക്കം തലച്ചോറിലെ കെമിക്കലുകൾ ക്രമീകരിക്കാനും നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളും നിയന്ത്രിക്കാനുമുള്ള കഴിവുകൾ ഉണ്ട്.
നല്ല ഭക്ഷണം കഴിക്കുക
ആവശ്യമായ പോഷണങ്ങൾ എല്ലാം അടങ്ങിയ ഭക്ഷണം (Food) കഴിക്കേണ്ടത് ശാരീരിക ആരോഗ്യത്തിനെന്ന പോലെ തന്നെ മാനസിക ആരോഗ്യത്തിനും ആവശ്യമാണ്. വൈറ്റമിൻ ബി 12, ഇരുബ് എന്നിവയുടെ കുറവ് ശരീരത്തിൽ അനുഭവപ്പെടുന്നത് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. പോഷകഗുണം ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
സൂര്യ പ്രകാശം ഏൽക്കുക
സൂര്യപ്രകാശത്തിൽ (Sunlight) വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൽ നമ്മുടെ മാനസികാവസ്ഥ കൂടുതൽ സന്തോഷമുള്ളതാക്കാനുള്ള കെമിക്കൽ കൂടുതൽ ഉത്പാതിപ്പിക്കും. അതിനാൽ തന്നെ രാവിലെ അര മണിക്കൂർ സൂര്യപ്രകാശം ഏൽക്കുന്നത് ശാരീരിക - മാനസിക ആരോഗ്യത്തിന് വളരെ നല്ലതാണ്.
വ്യായാമം ചെയ്യുക
ആരോഗ്യപൂർണമായ മാനസിക നില നിലനിർത്താൻ വ്യായാമം (Exercise) അത്യാവശ്യമാണ്. ഉത്കണ്ഠ, പിരിമുറുക്കം, വിഷാദം ഇവയൊക്കെ ഇല്ലാതാക്കാൻ വ്യായാമത്തിന് കഴിയും. മാത്രമല്ല ക്ഷീണം തോന്നുന്നതും മടിയും ഇല്ലാതാക്കാനും വ്യായാമത്തിന് കഴിയും.
മദ്യവും പുകവലിയും ഒഴിവാക്കുക
മദ്യവും (Alcohol) പുകവലിയും പലപ്പോഴും വിഷാദത്തിനും, ഉത്കണ്ഠയ്ക്കും കാരണമാകാറുണ്ട്.
അതിനാൽ തന്നെ മദ്യവും, പുകവലിയും ഒഴിവാക്കുന്നത് മാനസിക ആരോഗ്യത്തിന് വളരെയേറെ ഗുണം ഉണ്ടാക്കും.