Updated on: 14 December, 2023 10:45 PM IST
If you eat almonds like this, you can lose weight

പൊതുവെ നട്‌സ് ദിവസേന ആവശ്യമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ചും പോഷകങ്ങളേറെയുള്ള ബദാമിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്.  വറുത്തും കുതിര്‍ത്തിയും തൊലി കളഞ്ഞുമെല്ലാം ബദാം കഴിക്കാം. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ബദാം കുതിർത്തി കഴിക്കുന്നതാണ് നല്ലത്.   അതിന് ചില കാരണങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ബദാം പാൽ കുടിച്ചാൽ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സംരക്ഷിക്കാം

പ്രോട്ടീന്‍ സമ്പുഷ്ടമാണ് ബദാം.  ഇതിലെ ലിപേസ് എന്ന എന്‍സൈമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് കൊഴുപ്പ് കത്തിച്ചുകളയാന്‍ നല്ലതാണ്. ബദാം കുതിര്‍ത്ത് കഴിയ്ക്കുമ്പോഴാണ് ഈ എന്‍സൈം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്.  അതുകൊണ്ടാണ് ബദാം കുതിര്‍ത്തി കഴിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ ഏറെ നല്ലതെന്നു പറയുന്നത്. കൂടാതെ ബദാം കുതിര്‍ക്കുന്നത് ഇതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മാത്രമല്ല, കുതിര്‍ക്കുന്നത് ദഹനം എളുപ്പമാക്കുന്നു. ഇത് ബദാം കൂടുതല്‍ മൃദുവാകാന്‍ സഹായിക്കുന്നു. നല്ല ദഹനത്തിന് ഇതേറെ പ്രധാനമാണ്.

കുതിര്‍ത്തിയാൽ തൊലി കളയേണ്ട ആവശ്യവും വരുന്നില്ല. ഇതിലെ പല പോഷകങ്ങളും തൊലിയ്ക്കടിയിലുണ്ട്. ഇത് കുതിര്‍ക്കാതെ പലരും തൊലി കളഞ്ഞാണ് കഴിയ്ക്കുന്നത്. കുതിര്‍ത്തിയാൽ ഇതിന്റെ ആവശ്യമില്ല.  കുതിര്‍ത്തുന്നത് ഫൈററിക് ആസിഡ് ബദാമില്‍ നിന്നും നീക്കാന്‍ സഹായിക്കുന്നു. ബദാമിലെ കാല്‍സ്യം, അയേണ്‍, സി്ങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ശരീരത്തിന് ശരിയായി വലിച്ചെടുക്കാന്‍ തടസമായി നില്‍ക്കുന്ന ഒന്നാണ് ഫൈറ്റിക് ആസിഡ് എന്നത്.  ബദാം കുതിര്‍ക്കുമ്പോള്‍ ഈ ദോഷം മാറുന്നു. മാത്രമല്ല, ബദാം കുതിര്‍ക്കുമ്പോള്‍ ഇതിലെ പോളിഫിനോളുകള്‍ പോലെയുള്ള ആന്റിഓക്‌സിഡന്റുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നു. ഇത് ബദാം തൊലിയിലാണ് ഉള്ളത്. ഇത് കോശങ്ങളുടെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.

ഇതിലെ ഫോസ്ഫറസ് കൂടുതല്‍ ലഭ്യമാക്കാനും ബദാം കുതിര്‍ക്കുന്നത് കൊണ്ട് സാധിയ്ക്കുന്നു. ഫോസ്ഫറസ് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും മററും ഏറെ അത്യാവശ്യമാണ്. ഇത് കുതിര്‍ത്ത് കഴിയുമ്പോള്‍ ടാനിനുകള്‍ നീക്കാനും സഹായിക്കുന്നു. ഇവയും പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തിന് തടസം സൃഷ്ടിയ്ക്കുന്നവയാണ്.  

English Summary: If you eat almonds like this, you can lose weight
Published on: 14 December 2023, 10:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now