രണ്ട് ഈത്തപ്പഴവും ഒരു അണ്ടിപ്പരിപ്പും ഒരു ബദാംപരിപ്പും ചേര്‍ത്തു കഴിച്ചാല്‍ പിന്നെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട.
ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണ് ഈന്തപ്പഴം .അറേബ്യന്‍ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയായ ഈന്തപ്പഴം.അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത് .ഖുറാനില്‍ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവ റംസാന്‍ മാസത്തില്‍ നോമ്പു തുറക്കാനും ഉപയോഗിക്കുന്നു.
കൂടാതെ കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ എ, സി, കെ, ബി6, തയാമിന്‍, നിയാസിന്‍, റിബോഫഌിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നീ ധാതുക്കള്‍ ഉണങ്ങിയ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. പല്ലുകളും എല്ലുകളും ശക്തമാകാന്‍ ഇവ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും.
കുട്ടികള്‍ക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യതയും പ്രമേഹ സാദ്ധ്യതയും കുറയ്‌ക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ് കശുഅണ്ടി. പേശികളുടെയും ഞരമ്ബുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്‌നീഷ്യം ധാരാളമായി കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു.
ദിവസം ഏകദേശം 300/ 750 മില്ലിഗ്രാം മഗ്‌നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശു അണ്ടിപ്പരിപ്പ്. ഇവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്. മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്.
ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതു വിളര്‍ച്ചയ്‌ക്കുള്ള നല്ലൊരുപരിഹാരം കൂടിയുമാണ്. വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിക്കുക. കുട്ടികള്‍ക്ക് ബദാം ദിവസവും കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിക്കാന്‍ വളരെ നല്ലതാണ്.തടി കുറയ്‌ക്കാന്‍ വളരെ നല്ലതാണ് ബദാം.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിക്കുക. കുട്ടികള്‍ക്ക് ബദാം ദിവസവും കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിക്കാന്‍ വളരെ നല്ലതാണ്.
തടി കുറയ്‌ക്കാന്‍ വളരെ നല്ലതാണ് ബദാം. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്‌ക്കാന്‍ സഹായിക്കുന്നു. എച്ച്.ഡി.എലിന്റെയും എല്‍.ഡി.എല്ലിന്റെ അനുപാതം നിലനിറുത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബദാമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്‌ക്കും. പ്രമേഹരോഗികള്‍ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കാന്‍സര്‍ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്‌ക്കും മുടിയ്‌ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്.