ശരീര ഭാരം വർദ്ധിക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്ന് അരിഭക്ഷണമായി കണക്കാക്കുന്നു. അതിനാൽ തന്നെ ശരീര ഭാരം കുറയ്ക്കാൻ ആഗ്രിഹിക്കുന്നവർ ആദ്യം ഡയറ്റിൽനിന്നും ചോറ് പൂർണമായും ഒഴിവാക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചോറ് പൂർണ്ണമായും വർജ്ജിക്കേണ്ടതില്ല. ഏതു ഭക്ഷണവും അമിതമായി കഴിക്കുമ്പോഴാണ് ശരീര ഭാരം കൂടുന്നത്. ചോറും അതുപോലെയാണ്. മിതമായി അളവിൽ കഴിച്ചാൽ ഏതു ഭക്ഷണത്തെയും പോലെ ചോറ് കഴിക്കാനും പേടി വേണ്ടെന്ന് അവർ വ്യക്തമാക്കി.
ചോറ് ശരീരഭാരം വർധിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല, എന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും ഭക്ഷണ സാധനങ്ങൾ ശരീരഭാരം കൂടുന്നതിന് ഇടയാക്കും.
ശരീര ഭാരം കൂട്ടുമെന്ന ഭയമില്ലാതെ ചോറ് കഴിക്കാനൊരു ടിപ്‌സും അവർ പറഞ്ഞിട്ടുണ്ട്. 'ഉച്ചയ്ക്കോ രാത്രിയോ ഭക്ഷണം കഴിക്കുന്നതിനു 10-12 മിനിറ്റ് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതിനുശേഷം സാലഡ് കഴിക്കുക. അതിനുശേഷം ചോറ് കഴിക്കുക. ചോറിന്റെ അളവ് നിയന്ത്രിക്കുക, കൂടുതൽ കറികളും തൈരും കഴിക്കുക.