Updated on: 12 June, 2022 8:36 PM IST
If you have frequent constipation, try these

പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മലബന്ധം (constipation). ഇത് പ്രായഭേദമെന്യേ എല്ലാവരേയും അലട്ടാറുണ്ട്.  ചിലര്‍ക്കിത് സ്ഥിരമായിട്ടുള്ള പ്രശ്‌നമായിട്ടാണ് വരുന്നത്.  വയറിന് അസ്വസ്ഥതയും വയര്‍ ചാടുന്നതും ദഹനം ശരിയാകാത്തതു മൂലമുള്ള അസ്വസ്ഥകളുമെല്ലാം തന്നെ ഇതു കൊണ്ട് ഉണ്ടാകാം.

ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം അകറ്റുവാൻ പടവലങ്ങ സ്പെഷ്യൽ തോരൻ

ഇതിന് കാരണങ്ങള്‍ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങള്‍, ദഹന പ്രശ്‌നം, ചില മരുന്നുകള്‍, സ്‌ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. കാര്യമായ രോഗങ്ങള്‍ കാരണമാണ് ഈ പ്രശ്‌നമെങ്കില്‍ ഇതിന് ചികിത്സ തേടണം. സാധാരണയായുള്ള  മലബന്ധം (Constipation) അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

ബന്ധപ്പെട്ട വാർത്തകൾ: ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം

ക്രമരഹിതമായ ഭക്ഷണശീലങ്ങളും ഉദാസീനമായ ജീവിതശൈലിയുമാണ് ഇതിന് പിന്നിലെ മറ്റു പ്രധാനകാരണങ്ങൾ. ശരിയായി മലവിസർജ്ജനം നടക്കാത്തത് പലരിലും അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, വയറുവേദന പോലുള്ള മറ്റ് ദഹനപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

* നിർജ്ജലീകരണം മലബന്ധത്തിനുള്ള ഒരു സാധാരണ കാരണമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിർത്തുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം.

ബന്ധപ്പെട്ട വാർത്തകൾ: കാരറ്റിന്റെ 5 ഗുണങ്ങൾ

* രാവിലെ വെറും വയറ്റിൽ  പപ്പായ കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും.

* കിടക്കാൻ നേരത്ത് ചെറുചൂടുള്ള ഒരു ഗ്ലാസ് പാലിൽ 1-2 ടീസ്പൂൺ നെയ്യ് ചേർത്ത് കുടിക്കുക. മലബന്ധം നീക്കി നല്ല ശോധനയ്ക്കു ഇത് സഹായിക്കും.

* നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

* പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

English Summary: If you have frequent constipation, try these
Published on: 12 June 2022, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now