Updated on: 5 February, 2021 1:37 PM IST

ഗുണമേൻമയും ഉപയോഗവും ഉള്ളവയാണ് ആട്ടിൻപാൽ. എന്നിരുന്നാലും ചീസ്, വെണ്ണ, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനാണ് ആട്ടിൻപാൽ കൂടുതൽ ഉപയോഗിക്കുന്നത്. ആട്ടിൻ്റെ പാലിലുള്ളത് വളരെ ചെറിയ കൊഴുപ്പിൻ്റെ ഘടകങ്ങളാണ്.

മറ്റു പാൽ വസ്തുക്കളെക്കാൾ ദഹനം എളുപ്പത്തിലാക്കാൻ ആട്ടിൻ പാൽ സഹായിക്കും. പ്രോട്ടീൻ, അയൺ, വിറ്റമിൻ സി, ഡി എന്നിവയുടെ കാര്യത്തിലും ആട്ടിൻ പാലിൻ്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെ. :

ആട്ടിന്പാലിന്റെ ഗുണങ്ങളെക്കുറിച്ചു ആയുർവേദത്തിൽ വളരെയധികം പരാമർശങ്ങളുണ്ട് ആട്ടിന്പാലിന്റെ ഗുണങ്ങളെക്കുറിച്ചു മഹാത്മാഗാന്ധി തന്റെ ആത്മകഥയിൽ പറയുന്നുണ്ട് ഇത്രയൊക്കെയാണെങ്കിലും ലോകത്തെ പാലുപയോഗത്തിന്റെ വെറും രണ്ടു ശതമാനം മാത്രമാണ് ആട്ടിൻപാലിന്റെ ഉപഭോഗം എന്നാണ് കണക്കുകൾ.

മറ്റു പാലുകളെക്കാൾ ആട്ടിന്പാലിനുള്ള പ്രത്യേകത അതിന്റെ കുറവ് ലഭ്യതയാണ് . ആട്ടിൻ്റെ പാലിലുള്ളത് വളരെ ചെറിയ കൊഴുപ്പിൻ്റെ ഘടകങ്ങളാണ്. മറ്റു പാൽ വസ്തുക്കളെ ക്കാൾ ദഹനം എളുപ്പത്തിലാക്കാൻ ആട്ടിൻ പാൽ സഹായിക്കും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ പശുവിൻ പാലിനെക്കാൾ ഉത്തമം ആട്ടിൻ പാലാണ് . പ്രോട്ടീൻ, അയൺ, വിറ്റമിൻ സി, ഡി എന്നിവയുടെ കാര്യത്തിലും ആട്ടിൻ പാലിൻ്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെ.

ആട്ടിൻ പാലുപയോഗിച്ചാൽ പലതരത്തിലുള്ള ഗുണങ്ങൾ ആണുള്ളത്. ആട്ടിൻ പാലിൽ പശുവിൻ പാലിലുള്ളതിനെക്കാൾ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിൻ്റെ 41 ശതമാനം കുറവാണ് ആട്ടിൻ പാലിലുള്ള ലാക്ടോസിന്റെ അംശം. ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പശുവിൻ പാലിനെക്കാൾ ഉപയോഗിക്കാന് നല്ലത് ആട്ടിൻ പാലാണ്. കട്ടിയുള്ള ഭക്ഷ്യവസ്തുക്കൾ പോലും ആട്ടിൻ പാലിൻ്റെ അംശത്തിൽ പെട്ടെന്നു ദഹിക്കും.

 

ആട്ടിൻപാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിൻ്റെ ഫലമായി ശരീര കോശങ്ങളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാൻ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ആട്ടിൻപാലുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾ കൂടുതൽ മികച്ചതായിരിക്കും. നിർമാണത്തിൻ്റെ സമയത്ത് തന്നെ മഞ്ഞ ബീറ്റാകരോട്ടീൻ വിറ്റമിൻ എ ആയി മാറുന്നതിനാൽ ആട്ടിൻ പാലിൽ നിന്നുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് നല്ല വെള്ളനിറം ലഭിക്കുന്നു. കുട്ടികൾക്ക് അത്യുത്തമം.

രുചിയുടെ കാര്യത്തിലും പശുവിൻപാലുമായി ഏറെ വ്യത്യാസമില്ല. കുട്ടികൾക്ക് പതിവായി ആട്ടിൻ പാൽ നൽകുന്നത് ഉറച്ച ശരീരവും ബുദ്ധിയും ഉണ്ടാകാൻ ഉപകരിക്കും. ആട്ടിൻ പാലിലെ സെലേനിയം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അണുബാധ യെത്തുടർന്നു ണ്ടാകുന്ന നീരിന് ആട്ടിൻപാൽ ഉത്തമം.കോളിറൈറ്റിസ്,​ മൈഗ്രേൻ,​ രക്തത്തിലെ പഞ്ചസാര യുടെ അളവ് ക്രമീകരിക്കാൻ എല്ലാം ആട്ടിൻപാൽ ഉപയോഗിക്കാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് കൊച്ചിയിൽ ആരംഭിക്കും

English Summary: If you know the benefits, you will make a habit of lamb milk
Published on: 05 February 2021, 01:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now