നിരവധി പേർ ഇന്ന് ഗ്യാസ് ട്രബിള്‍ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. പലരേയും അലട്ടുന്ന ഒന്നാണ്. വയറിന് കട്ടി, ഓക്കാനം, കീഴ്‌വായു, വിശപ്പില്ലായ്മ, വയര്‍ വീര്‍ത്ത തോന്നല്‍, എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്.
ചിലര്‍ ഇത് അറ്റാക്ക് എന്ന പേടിയില്‍ ആശുപത്രിയില്‍ വരെ എത്തുമ്പോഴാണ് ഇത് ഗ്യാസ് ട്രബിള്‍ ആണെന്നറിയുക, നമ്മുടെ ദഹനം നടക്കുമ്പോള്‍ വയറ്റില്‍ കൂടുതല്‍ അളവില്‍ ഗ്യാസുണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് ചിലരില്‍ നിരന്തരം കീഴ് വായുവായി പോകും. ചിലരില്‍ ഇത് വയറ്റില്‍ കെട്ടിക്കിടക്കും. ഇത്തരം ഗ്യാസ് ട്രബിള്‍ പ്രശ്‌നം ഇല്ലാതിരിയ്ക്കാന്‍ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ. ഇതിനെ നേരിടാന്‍ വീട്ടിലും അടുക്കളയിലും ലൈഫ്‌സ്റ്റൈലിലുമെല്ലാം ശ്രദ്ധിയ്ക്കുക.
-
ആദ്യമായി വേണ്ടത് കൃത്യ സമയത്ത് ഭക്ഷണം കഴിയ്ക്കുക എന്നതാണ്. ഭക്ഷണം സമയത്ത് കഴിയ്ക്കാതെ വയര്‍ ഒഴിച്ചിട്ടാല്‍ ഈ അവസ്ഥയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഈ പ്രശ്‌നം ഉള്ളവര്‍ ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കരുത്. കഴിയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കാം. അല്ലെങ്കില്‍ കഴിച്ച ശേഷം കുടിയ്ക്കാം.
-
ഭക്ഷണം കഴിച്ച ഉടന്‍ കിടക്കരുത്, കഠിന വ്യായാമവും അരുത്. എന്നാല്‍ നടക്കുക പോലെയുള്ളവ ചെയ്യാം. രാവിലെ തന്നെ വ്യായാമം ശീലമാക്കിയാൽ മലബന്ധം ഇല്ലാതെ നോക്കാം. മണ്ണിനടിയില്‍ വളരുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കാതിരിയ്ക്കുക. സ്ട്രസ് കുറയ്ക്കുക. സ്‌ട്രെസ് ദഹനം ശരിയാകാതിരിയ്ക്കുന്നതിനും ഇതുവഴി ഗ്യാസ്ട്രബിള്‍ ഉണ്ടാകാനും കാരണമാകുന്നു.
-
നല്ല ദഹനം വേണമെങ്കില്‍ നല്ല പോലെ വിശ്രമിയ്ക്കണം. അതായത് നല്ല ഉറക്കമെന്നത് പ്രധാനം. രാത്രി ഏറെ വൈകി കിടക്കുന്നതും ഏറെ വൈകി ഉണരുന്നതും നല്ലതല്ല. നല്ലതു പോലെ വെള്ളം കുടിയ്ക്കുക. ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിയ്ക്കുക. അര വയര്‍ മാത്രം നിറയ്ക്കുക. വയറു വല്ലാതെ നിറയെ കഴിയ്ക്കരുത്. ഇതു പോലെ തന്നെ ടിവി, മൊബൈല്‍ എന്നിവ നോക്കി ഭക്ഷണം കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ഗ്യാസ് ട്രബിള്‍ പോലുള്ളവയ്ക്ക് പ്രധാന കാരണമാകുന്നു. ഇത് ഒഴിവാക്കുക.
-
ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക. ഭക്ഷണം കഴിച്ചാല്‍ അല്‍പം ജീരകം വായിലിട്ടു നല്ലതു പോലെ ചവച്ചരച്ച് കഴിയ്ക്കാം. ഇഞ്ചി കഴിയ്ക്കുന്നത് ന്ല്ലതാണ്. ഇഞ്ചിച്ചായ പോലുള്ളവ നല്ലതാണ്. മഞ്ഞള്‍, പുതിന എന്നിവയെല്ലാം തന്നെ നല്ലതാണ്. നല്ലതു പോലെ സാലഡുകളും ഇലക്കറികളുമല്ലൊം കഴിയ്ക്കാം. ഇതെല്ലാം നല്ല ദഹനത്തിനും ഇതു വഴി ഗ്യാസ് ട്രബിള്‍ ഒഴിവാക്കാനും നല്ലതാണ്.
ഗ്യാസ്ട്രബിളിൽ നിന്ന് മുക്തി നേടാൻ സൂപ്പർ ഉപായങ്ങൾ
വെളുത്തുള്ളിക്കൊപ്പം ശർക്കര കൂടി ചേർത്താൽ ഗ്യാസ്ട്രബിൾ പമ്പ കടക്കും