കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും, ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതും ശരീരഭാരം വർദ്ധിക്കാനും പലതരം രോഗങ്ങളുടെ ആഗമനത്തിനും കാരണമാകുന്നു. പിഎംഎസ് (Premenstrual syndrome) പ്രശ്നമുള്ള സ്ത്രീകൾക്ക് അമിതവിശപ്പ് അലട്ടാറുണ്ട്. ഭക്ഷണ ആസക്തി, ഉറക്കക്കുറവ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കൽ എന്നിവയെല്ലാം വണ്ണം കൂടുന്നതിന് കാരണമാകാം. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെകുറിച്ചാണ് വിശദീകരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്
- പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം, മുട്ട, ചിക്കൻ, കൊഴുപ്പ് കുറഞ്ഞ പാലും തൈരും, പയർ, പയർവർഗ്ഗങ്ങൾ, സോയ ഉൽപ്പന്നങ്ങൾ എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?
- സമ്മർദ്ദം (stress) കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. സ്ട്രെസ് ഒഴിവാക്കുന്നതിന് ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. വിശപ്പ് ഹോർമോണുകളെ സന്തുലിതമാക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പാൽ കുടിക്കുന്നത് ശരീരഭാരം കൂട്ടുമോ കുറയ്ക്കുമോ എന്ന് നോക്കാം
- ഉറക്കക്കുറവ് ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഈ അസന്തുലിതാവസ്ഥ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. അതിനാൽ കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ സ്രോതസ്സുകൾ തുടങ്ങിയ പോഷക സാന്ദ്രമായ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.