Updated on: 25 October, 2022 11:13 AM IST
If you pay attention to these, you can eat sweets this Diwali without increasing weight

മധുര പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത്  ശരീരഭാരം വർദ്ധിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനുമൊക്കെയുള്ള സാധ്യത കൂടുതലാണ്.  ദീപാവലിയ്ക്ക് മധുര പലഹാരങ്ങൾ തന്നെയാണ് ഏറ്റവും പ്രധാനം.  ആരോഗ്യപ്രശ്‌നങ്ങൾ ആലോചിച്ച്  മധുര പലഹാരങ്ങള്‍ കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല.  എന്നാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മധുര പലഹാരങ്ങള്‍ കഴിച്ചുകൊണ്ടു തന്നെ നമുക്ക് ആരോഗ്യം നിലനിർത്താം. 

- ​വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരങ്ങള്‍ കഴിച്ചാൽ ശരീരഭാര വർദ്ധന ഒരു പരിധിവരെ നിയന്ത്രിക്കാം. കടയില്‍ നിന്ന് വാങ്ങുന്ന പലഹാരങ്ങള്‍ രുചികരമാണെന്ന് തോന്നുമെങ്കിലും, അവ വളരെ ആരോഗ്യകരമായ രീതിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര, അസംസ്‌കൃത തേന്‍ അല്ലെങ്കില്‍ ഈന്തപ്പഴം എന്നിവ മധുരപലഹാരമായി പരീക്ഷിക്കാം. പ്രകൃതിദത്ത തേനില്‍ ഉയര്‍ന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഇന്ത്യന്‍ വീട്ടുവൈദ്യങ്ങളില്‍ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. ഇതില്‍ ധാരാളം പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ശര്‍ക്കരയ്ക്കും രക്തശുദ്ധീകരണം മുതല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് വരെ നിരവധി ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതില്‍ കൂടുതലാണ്.

- ഫങ്ഷണല്‍ ഫുഡ് ഉപയോഗിച്ച് അസാധാരണമായ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുക. റാഗി, ഓട്‌സ്, നട്‌സ് തുടങ്ങിയ ആരോഗ്യകരമായ ചേരുവകള്‍ ഉപയോഗിച്ച് നല്ല മധുരപലഹാരങ്ങള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുക. ഈന്തപ്പഴം റാഗി ലഡൂ, ഓട്‌സ് ഈന്തപ്പഴം നട്ട് ലഡൂ, വാല്‍നട്ട് ലഡൂ, തുടങ്ങിയവ തയാറാക്കാന്‍ ശ്രമിക്കണം. ഇവയില്‍ പ്രോട്ടീനും നാരുകളും കൂടുതലാണ്, അതേസമയം കലോറി കുറവാണ്.

- ആഘോഷങ്ങളുടെ ഇടയില്‍ വെള്ളം കുടിക്കാന്‍ മറക്കരുത്. എപ്പോഴും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുക. ജലം വിശപ്പ് കുറയ്ക്കുന്ന ഒരു ഫലപ്രദമായ മരുന്നാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫാന്‍സി പാനീയങ്ങള്‍ക്ക് പകരം, നിങ്ങള്‍ക്ക് ഒരു കുടം വെള്ളം ഉണ്ടാക്കി അതില്‍ നാരങ്ങ, പുതിന, സരസഫലങ്ങള്‍, കുക്കുമ്പര്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും സിട്രസ് പഴങ്ങള്‍ എന്നിവ ചേര്‍ത്ത് ദിവസം മുഴുവന്‍ കുടിക്കാം.

- എത്രമാതം കഴിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് കൃത്യമായ ഒരു അളവ് വച്ച് വേണം കഴിക്കാന്‍. ഒരുപാട് വീടുകളില്‍ വിരുന്നിന് പോകുമ്പോള്‍ ഏതെങ്കിലും ഒരു വീട്ടില്‍ നിന്ന് മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഏതാണ് ഇഷ്ടപ്പെട്ട മധുരപലഹാരമെന്ന് കൃത്യമായി തിരഞ്ഞെടുക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: If you pay attention to these, you can eat sweets this Diwali without increasing weight
Published on: 24 October 2022, 08:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now