Updated on: 23 May, 2023 9:41 PM IST
If you take care of these things you can prevent cancer

പല കാരണങ്ങൾ കൊണ്ടും ക്യാന്‍സര്‍ വരാവുന്നതാണ്.  ഇന്നത്തെ ഭക്ഷണ രീതികളും ജീവിതരീതികളുമാണ് മുഖ്യകാരണമാകുന്നത്. ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പങ്ക് വയ്ക്കുന്നത്.  

- ഒന്നാമതായി പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന പോലെ തന്നെ ക്യാന്‍സര്‍ സാധ്യത കൂട്ടാനും കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: ക്യാൻസർ സാധ്യത കുറയ്ക്കാൻ പച്ച പപ്പായ കഴിക്കാം

- വയറിന്‍റെ ആരോഗ്യം മോശമാകുന്നതും ചില ക്യാൻസറുകളുടെ സാധ്യതയെ വർധിപ്പിക്കും. അതിനാല്‍ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്.

- പഴങ്ങളും പച്ചക്കറികളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പരമവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

സ്ട്രെസ് രോഗപ്രതിരോധശേഷിയെയും ക്യാന്‍സര്‍ സാധ്യതയെയും കൂട്ടിയേക്കാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

ഈ ഭക്ഷണങ്ങൾ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്നു 

* മഞ്ഞൾ ക്യാൻസർ കുറയ്ക്കാൻ സഹായിക്കുന്നു.  മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്.

* വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടഞ്ഞുനിർത്തുന്നു.  അതിനാല്‍ ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

* ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്.

* ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസറിനെ പ്രതിരോധിക്കും. ഈ ആന്‍റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും.

* സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാൻസറിനെ തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.

English Summary: If you take care of these things you can prevent cancer
Published on: 23 May 2023, 09:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now