വളരെ പെട്ടെന്ന് തന്നെ ജലദോഷം, ചുമ, പനി എന്നിവ പോലുള്ള അസുഖങ്ങൾ നിങ്ങളെ ബാധിക്കാറുണ്ടോ? ശരീരത്തിലെ രോഗ പ്രതിരോധശേഷി വളരെക്കുറവാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടോ? ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം, നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. അതിനാൽ തന്നെ, രോഗപ്രതിരോധ സംവിധാനത്തിന്റെ നല്ല ആരോഗ്യം ഉറപ്പാക്കേണ്ടത് വളരെ നിർണായകമാണ്, പ്രത്യേകിച്ച് H3 N2 പോലെയുള്ള ഫ്ലൂ പകരുന്ന ഈ സമയത്ത്.
ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന കുറച്ച് ഭക്ഷണപാനീയങ്ങൾ പരിചയപ്പെടാം...
ഇന്ത്യയിൽ H3 N2 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, രോഗ പ്രതിരോധ സംവിധാനത്തെ നല്ല നിലയിൽ നിലനിർത്തേണ്ട സമയമാണിത്. അതിനാൽ തന്നെ, ഈ സാംക്രമിക രോഗത്തെ ചെറുക്കാനാവശ്യമായ ഭക്ഷണക്രമവും ജീവിതശൈലിയും നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയെ പ്രധാനമായും ബാധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ശരിയായ ഉറക്കം ലഭിക്കുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ശരീരം നിലനിർത്തുക, മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുക എന്നിവ സ്വാഭാവികമായും പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കുന്ന ചില വമാർഗങ്ങളാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ചില ഭക്ഷണങ്ങൾ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കാനാവശ്യമായ പോഷകങ്ങൾ ശരീരത്തിനു പ്രദാനം ചെയ്യുന്നു.
ഈ ഭക്ഷണങ്ങളും പാനീയങ്ങളും എന്തെല്ലാമെന്ന് നോക്കാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണപാനീയങ്ങൾ:
1. സിട്രസ് ഭക്ഷണങ്ങൾ:
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങൾ സിട്രസ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
2. ബദാം:
ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ ഒരു വലിയ ശക്തികേന്ദ്രമാണ് ബദാം. ഹൃദയാരോഗ്യം വർധിപ്പിക്കാൻ ബദാം സഹായിക്കുന്നു. ഇത് വ്യകതികളിൽ രോഗപ്രതിരോധ സംവിധാനം മികച്ചതാക്കാൻ സഹായിക്കുന്നു. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, മഗ്നീഷ്യം, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു പ്രധാന ഉറവിടം കൂടിയാണ് ബദാം.
3. മഞ്ഞൾ:
മഞ്ഞൾ പ്രശസ്തമായ ഒരു സുഗന്ധവ്യഞ്ജനമാണ്, അതിനുപുറമെ വളരെ നല്ലൊരു ഔഷധം കൂടിയാണ്. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് വഴി പല തരത്തിള്ള രോഗങ്ങളെ ചേറുക്കാനും, ആരോഗ്യത്തിനു നിരവധി ഗുണങ്ങൾ നൽകാനും കഴിയുന്നു. മഞ്ഞളിന്റെ പ്രധാന ഘടകമായ കുർക്കുമിൻ, ശരീരത്തിലെ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. മഞ്ഞൾ ചേർത്ത പാലോ, മഞ്ഞളിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്, ഇത് മധുരം ചേർക്കാതെ കുടിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ മഞ്ഞൾ ചേർക്കുക. പച്ചക്കറികൾ കഴുകുമ്പോൾ മഞ്ഞളിട്ട വെള്ളത്തിൽ കുറച്ച് നേരം പച്ചക്കറികൾ കുതിർത്തു വെച്ചതിനു ശേഷം ഭക്ഷണത്തിനായി ഉപയോഗിക്കാം.
4. ഗ്രീൻ ടീ
ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനു പുറമെ ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയ മറ്റ് പല പോഷകങ്ങളും ശരീരത്തിലെ വിവിധ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഗ്രീൻ ടീയിൽ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രോഗങ്ങളെ ചെറുക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. കൂടാതെ ഇത് നിരന്തരം കുടിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾ വരാതെ ചെറുക്കുന്നു. കൂടാതെ ഇത് നിരന്തരം കുടിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾ വരാതെ ചെറുക്കുന്നു, അതോടൊപ്പം നല്ല ചർമ സൗന്ദര്യം പ്രദാനം ചെയ്യുന്നു, അൽഷിമേഴ്‌സ് പോലുള്ള അസുഖങ്ങൾ വരാതെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
5. മോര്
കാൽസ്യം അടങ്ങിയ ഒരു സ്വദേശിയ പാനീയമാണ് മോർ. വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് മോര്. ഇത് ശരീരത്തിന് ഉന്മേഷദായകവുമായ പാനീയമാണ്. മോരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. മോരിൽ ഉപ്പ്, കുരുമുളക്, പുതിനയില, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് ഈ വേനൽക്കാലത്ത് കുടിക്കുന്നത് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കും.
ഇതോടൊപ്പം വെളുത്തുള്ളി, ഇഞ്ചി, കിവി, പപ്പായ, ബ്രൊക്കോളി, ചീര, തൈര്, കുരുമുളക്, എന്നിവയും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മറ്റ് ചില ഭക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആർത്തവ സമയത്ത് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടോ? കാരണമറിയാം...