നമ്മുടെ കറികൾക്ക് രുചിയും മണവും പകർന്നു നൽകുന്ന സസ്യ വ്യഞ്ജനം ആണ് മല്ലിയില. മല്ലിയും മല്ലിയിലയും ആരോഗ്യ ജീവിതം നല്ല രീതിയിൽ നടത്തുവാൻ നമ്മളെ സഹായിക്കുന്ന ഘടകങ്ങളാണ്. ധാന്യകം എന്ന സംസ്കൃതത്തിലും ഹരിധാന്യ എന്ന് ഹിന്ദിയിലും മല്ലി അറിയപ്പെടുന്നു. 'കൊറിയാൻഡ്രം സറ്റെവം'എന്നാണ് മല്ലിയുടെ ശാസ്ത്രീയ നാമം. പൊട്ടാസ്യം, അയൺ, മെഗ്നീഷ്യം, കാൽസ്യം, ഫോളിക് ആസിഡ്, ജീവകങ്ങൾ ആയ എ, കെ, സി എന്നിവയാൽ സമ്പുഷ്ടമാണ് മല്ലി. ഫോസ്ഫറസ്, നിയാസിൻ, കരോട്ടിൻ തുടങ്ങിയവയും ചെറിയ അളവിൽ മല്ലിയില അടങ്ങിയിരിക്കുന്നു. ഇത്രയധികം പോഷകാംശമുള്ള മല്ലി നിത്യജീവിതത്തിൽ നാം എന്നും ഉപയോഗിക്കേണ്ടതാണ്. അതിനുള്ള ഒരൊറ്റ വഴി മല്ലി ഇട്ട തിളപ്പിച്ച വെള്ളം കുടിക്കുക എന്നതാണ്. മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിൽ പലതരം നല്ല മാറ്റങ്ങൾ സൃഷ്ടിക്കാൻ കാരണമാവും. മല്ലിയുടെ ആരോഗ്യവശങ്ങൾ നോക്കാം.
മല്ലിയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ
മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും തലേദിവസം മല്ലി വെള്ളത്തിലിട്ട് കുതിർത്തി വെള്ളം രാവിലെ കുടിക്കുന്നതും കൊളസ്ട്രോൾ, പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ ഈ വെള്ളത്തിന് സാധിക്കും. ഈ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മികച്ചതാണ്. മാത്രമല്ല വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ വെള്ളം ശരീരത്തിന് നവോന്മേഷം പകർന്നു നൽകുന്നു. അയേൺ ധാരാളമുള്ള മല്ലിയില വിളർച്ച പോലുള്ള പ്രശ്നത്തിന് പരിഹാരമാണ്. ഇതിൻറെ ഉപയോഗം ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കുന്നു. ഈ വെള്ളം കവിൾ കൊള്ളുന്നത് വായ്പുണ്ണ് പോലുള്ള അസുഖങ്ങൾ മാറാൻ നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും തടി കുറയ്ക്കുവാനും മല്ലി വെള്ളത്തിൻറെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയ മല്ലി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇതിലടങ്ങിയ ഡോസിസിനെൽ എന്ന ഘടകം വയറിനെ ബാധിക്കുന്ന ബാക്ടീരിയകളെ തടയുന്നു. മല്ലി വെള്ളം ചർമ ആരോഗ്യത്തെ മികവുറ്റതാക്കുന്നു. ചർമത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ പരിഹരിക്കാൻ ഇത് നല്ലതാണ്. മല്ലി വെള്ളത്തിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് ആർത്തവസംബന്ധമായി ഉണ്ടാവുന്ന വേദനകൾ മാറുവാൻ നല്ലതാണ്. ഇത് ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിനുശേഷം കണ്ണു കഴുകാൻ ഉപയോഗിച്ചാൽ കണ്ണിലുണ്ടാകുന്ന അണുബാധകൾക്ക് പരിഹാരം ആവും.
മാധുര്യമേറുന്ന മൾബറി പഴങ്ങൾ ആരോഗ്യ ഗുണങ്ങളുടെ കലവറ..
പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..