കൂവള വൃക്ഷങ്ങൾ ഔഷധ വൃക്ഷങ്ങളാണ് .ഹിന്ദുമത വിശ്വസ പ്രകാരം കൂവളങ്ങൾ ശിവന്റെ ഇഷ്ട വൃക്ഷമെന്നാണ് . കൂവളങ്ങൾ വീട്ടിൽ നട്ട് വളർത്തുന്നത് വീടിന് ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം .കൂവളത്തിന്റെ പ്രചാരത്തിലുള്ള നാമം ബെൽ എന്നാണ് .കൂവളങ്ങൾ ഇലപൊഴിയും വൃക്ഷങ്ങളാണ് . ഇവ മുള്ളുകളുള്ള വൃക്ഷങ്ങളാണ് .ഇവയുടെ ഇലകൾക്ക് മുന്നോ അഞ്ചോ പർണ്ണങ്ങൾ ഉണ്ടായിരിക്കും .പുഷ്പങ്ങൾ പച്ച കലർന്ന മഞ്ഞ നിറവുമാണ് .പാകമാകുന്ന കായ്കൾക്ക് ചാരനിറമാണുള്ളത് .ഒരു വലിയ മാങ്ങയുടെ വലിപ്പമുണ്ടാകും ഇവയ്ക്ക് . ഇതിന്റെ മാംസള ഭാഗം ഭക്ഷ്യയോഗ്യമാണ് . കൂവളത്തിന്റെവേര് ഇല ഫലം തുടങ്ങിയ ഭാഗങ്ങൾ ഔഷധത്തിനുപയോഗിക്കുന്നു . കഫം വാതം ചുമ പ്രമേഹം അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം .കൂവളത്തിന്റെ ഇലയുടെ നീര് 12 - 15 മി ല്ലി ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് പ്രമേഹത്തിന് കുറവ് വരും . ഇലയുടെ ചാറ് എണ്ണ കാച്ചി ഒഴിച്ചാൽ ചെവിവേദന പഴുപ്പ് എന്നിവ മാറി കിട്ടും . കൂടാതെ വില്വാദിലേഹ്യം വില്വാദി ഗുളിക വില്വ പത്രാ തൈലം ദശമൂല രസായനം ദശമൂലാരിഷ്ടം ദശമൂലക ടു ത്രയം കഷായം തുടങ്ങിയ ഔഷധങ്ങൾ കൂവളം ചേർന്നതാണ് .ദശ മൂലങ്ങളിൽ ഒന്നാണ് കൂവളം .
കൂവളത്തിന്റെ കമ്പ് നട്ടും വിത്ത് മുളപ്പിച്ചും തൈകൾ ഉണ്ടാക്കാം .പാകമായ കായ്ക്കളുടെ മാംസ ഭാഗം മാറ്റിയതിന് ശേഷം മണൽ വിരിച്ച സ്ഥലങ്ങളിൽ വിത്ത് പാകാം .20 ദിവസം ആകുമ്പോൾ വിത്ത് മുളച്ച് വരും . 3 മാസം ആകുമ്പോൾ ഇത് പറിച്ച് നാം .15-20 വർഷം ആകുമ്പോൾ ഇത് കായ്ച്ച് തുടങ്ങും .ജൂൺ ജൂലായ് മാസങ്ങളലാണ് ഇത് പൂവിടുന്നത് .12 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ ഇത് വളരും .നല്ല നനവുള്ള പ്രദേശങ്ങളിൽ ഇതിൽ ഇലകളും കായ്ക്കളും കൂടും .