Updated on: 2 March, 2022 6:00 PM IST
നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ ഒറ്റമൂലി - ജാതിപത്രി

പോഷകാംശങ്ങൾ ഏറെയുള്ളതാണ് ജാതിപത്രി. നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ ഒറ്റമൂലി എന്ന നിലയിൽ വിപണിയിൽ വൻ ഡിമാൻഡാണ് ലഭ്യമാകുന്നത്. ജീവകം എ, ജീവകം സി കരോട്ടീൻ, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ജാതിപത്രി യിൽ 100 അന്തർദേശീയ യൂണിക് ജീവകം എ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു.

ഇത് ജാതിക്കയിൽ ഉള്ളതിനേക്കാൾ ഒൻപതിരട്ടി കൂടുതലാണ്. ജാതിക്കയിൽ ഉള്ളതിനേക്കാൾ കോപ്പർ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ അളവ് ഇതിൽ കൂടുതലാണ്. 100 ഗ്രാം ജാതിപത്രി എടുത്താൽ അതിൽ 13.6 മില്ലിഗ്രാം ഇരുമ്പ് സത്ത് ഉണ്ടാകും ഇതുകൂടാതെ ഇവയിൽ ട്രെമിരിസ്റ്റിൻ, മിരിസ്റ്റിസിൻ, എലമെസ്സിൻ, യൂജിനോൾ, സഫ്രോൾ തുടങ്ങി വിവിധ സുഗന്ധതൈലങ്ങൾ അടങ്ങിയിരിക്കുന്നു.

Nutmeg is rich in nutrients. It is in great demand in the market as an effective single root for many diseases. It is rich in Vitamin A, Vitamin C, Carotene, Iron and Calcium.

ഇതിനുപുറമെ പ്രാധാന്യം കുറഞ്ഞ കിംഫിൻ, പൈനിൻ, സിനിയോൾ, സാബിനിൻ, ടെർപിന്നിയോൾ തുടങ്ങിയവയും ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ജീവകം സി ജാതിപത്രിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദാഹശമനിയായി ജാതിപത്രി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. 100 ഗ്രാം ജാതിപത്രി എടുത്താൽ അതിൽ 21 മില്ലിഗ്രാം ജീവകം സി അടങ്ങിയിരിക്കുന്നു. എന്നാൽ ജാതിക്കയിൽ അതു മൂന്ന് ഗ്രാമായി ചുരുങ്ങുന്നു. ഇതു കൂടാതെ ജീവകം ബി 2 അടങ്ങിയിരിക്കുന്നു.

പോഷക ഘടകങ്ങൾ

100 ഗ്രാം ജാതിപത്രിയിലുള്ള പോഷകാംശങ്ങളുടെ അളവ് ഇങ്ങനെയാണ്

  • കൊഴുപ്പ് 32.38
  • നാര് 20.2
  • സോഡിയം 80 മില്ലിഗ്രാം
  • പൊട്ടാസ്യം 463 മില്ലിഗ്രാം
  • അന്നജം 50:50
  • മാംസ്യം 6.71 ഗ്രാം
  • ഫോസ്ഫറസ് 110 മില്ലിഗ്രാം
  • സിങ്ക് 2.15 മില്ലിഗ്രാം തുടങ്ങിയവയാണ്.

ഔഷധഗുണങ്ങൾ

മോണവീക്കം, അതിസാരം, വായുകോപം, വൃക്കരോഗങ്ങൾ, ആർത്തവക്രമക്കേടുകൾ, വയറുവേദന, ഛർദി, അർബുദം, വിഷാദരോഗം, മാനസികസമ്മർദം, സന്ധിവേദന, ഉറക്കക്കുറവ് തുടങ്ങിയ പരിഹരിക്കുവാൻ ജാതിപത്രിയുടെ ഉപയോഗം മികച്ചതാണ്.

English Summary: important health qualities for humans of nutmeg
Published on: 02 March 2022, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now