വേനൽച്ചൂട് കനത്ത് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കുള്ള മഴ ആശ്വാസമാണെങ്കിലും വരും മാസങ്ങളിലെ ചൂടിനെതിരെ കരുതലോടെ ഇരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ, നിങ്ങളുടെ ഭക്ഷണക്രമത്തിലേക്ക് തണുപ്പിക്കുന്നതും മനസിനും ശരീരത്തിനും ആശ്വാസം നൽകുന്നതുമായ എല്ലാ പാനീയങ്ങളും പരീക്ഷിച്ച് നോക്കേണ്ട സമയമാണിത്. കാരണം, പൊള്ളുന്ന ചൂട് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു. ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാകാനും ഇത് കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല
രോഗങ്ങളാൽ ശരീരം കൂടുതൽ അപകടാവസ്ഥയിലേക്ക് പോകാതിരിക്കാൻ ഈ സമയത്ത് കൂടുതൽ പഴങ്ങളും പച്ചക്കറികളും (ഉയർന്ന ജലാംശം ഉള്ളത്) ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. അത് മാത്രമല്ല. ലസ്സി, ഷിക്കാഞ്ചി പോലുള്ള പാനീയങ്ങളും വീട്ടിലുണ്ടാക്കുന്ന ശീതളമായ പാനീയങ്ങളും വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകി, ജലാംശം നിലനിർത്തുന്നതിനും ഒപ്പം വിഷവിമുക്തമാക്കുന്നതിനും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലുണ്ടാക്കാം ഉന്മേഷദായകമായ 5 വേനൽക്കാല ജ്യൂസുകൾ
ഇത് കണക്കിലെടുക്കുമ്പോൾ നല്ല അളവിൽ വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ നിറഞ്ഞ ഒരു പാനീയം കുടിക്കുന്നത് പതിവാക്കിയാൽ ശരീരത്തിന് അത് വലിയ നേട്ടങ്ങളാകും.
കൂടാതെ, ഇത് നിങ്ങളുടെ ദാഹം ശമിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ വേനൽക്കാലത്ത് തീർച്ചയായും കുടിച്ചിരിക്കേണ്ട പാനീയമാണ് നെല്ലിക്ക കൊണ്ടുള്ള ജ്യൂസ് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ നെല്ലിക്ക ജ്യൂസ് എങ്ങനെയാണ് നിങ്ങളുടെ ശരീരത്തിന് ഉന്മേഷ പാനീയമാകുന്നതെന്നും, അത് ഏത് രീതിയിൽ തയ്യാറാക്കിയാലാണ് ഉത്തമമെന്നും നോക്കാം.
നെല്ലിക്ക ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ (Health Benefits Of Amla Juice)
കൃത്രിമ ശീതള പാനീയങ്ങളിലേക്ക് ആശ്രയം തേടുന്നത് ഒട്ടും നല്ലതല്ല. എന്നാൽ വീട്ടിൽ തയ്യാറാക്കുന്ന ഔഷധമൂല്യങ്ങൾ ഉൾക്കൊള്ളുന്ന നെല്ലിക്ക ജ്യൂസ് പോലുള്ളവയാണെങ്കിൽ അത് ശരീരത്തിന് ഒട്ടനവധി മേന്മകൾ നൽകും.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക - അറിയാതെ പോയ അത്ഭുത ഗുണങ്ങൾ
മെറ്റബോളിസം വർധിപ്പിക്കുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായിക്കും. കൂടാതെ, ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്ന നാരുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ചർമ പ്രശ്നങ്ങൾക്കും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് നെല്ലിക്ക ജ്യൂസ്.
അതായത്, നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പതിവാക്കിയാൽ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും അനേകം നേട്ടങ്ങളുണ്ടാകും.
ഈ വിശിഷ്ട പാനീയം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം
ഒരു നീളമുള്ള വലിയ ഗ്ലാസിൽ നെല്ലിക്ക മിക്സിയിൽ അടിച്ചെടുക്കുക. വെള്ളം ചേർത്താണ് നെല്ലിക്ക പാനീയം പോലെ ഉണ്ടാക്കേണ്ടത്. ശേഷം, ഇതിലേക്ക് തേനും കുറച്ച് പിങ്ക് ഉപ്പും ചേർക്കുക. തുടർന്ന് ഈ പാനീയം നന്നായി ഇളക്കുക. ഇതിന് ശേഷം കുറച്ചുകൂടി വെള്ളം ആവശ്യത്തിന് ചേർക്കുക. എന്നിട്ട് ഇത് നന്നായി ഇളക്കി കുടിക്കുക. നെല്ലിക്ക ജ്യൂസ് ഇങ്ങനെ പ്രകൃതിദത്ത ഔഷധങ്ങൾ ചേർത്ത് ഉണ്ടാക്കിയാൽ ശരീരത്തിന് പല വിധത്തിൽ പ്രയോജനം ലഭിക്കും.