Updated on: 14 January, 2022 11:02 AM IST
Infection following diabetes and its control

ശരീരത്തിൻറെ പല ഭാഗങ്ങളിലും അണുബാധയുണ്ടാകാം. ചിലപ്പോൾ അണുബാധ ഏതെങ്കിലും രോഗങ്ങളുടെ സൂചനയാകാം. ശരീരത്തിലെ പല ഭാഗത്തുമുണ്ടാകുന്ന പല അണുബാധകളും ചില രോഗങ്ങളുടെ ലക്ഷണമാണ്.

ഇൻഫെക്ഷൻ അഥവാ അണുബാധ ശരീരത്തിൻറെ പല ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തിൻറെ മിക്കവാറും ഭാഗങ്ങളിൽ അണുബാധയുണ്ടാകാം. ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി അണുബാധകളുണ്ടാകുന്നതും സാധാരണയാണ്. രോഗം ആരംഭിച്ചതും ഗുരുതരമാകുന്നതുമെല്ലാം അണുബാധകളിലൂടെ സൂചനയായി എത്തുന്നു. ശരീരത്തിലെ ഉൾഭാഗത്തേയും പുറംഭാഗത്തേയുമെല്ലാം പല തരത്തിലും അണുബാധകൾ കീഴടക്കാം.

ഇന്ന് ധാരാളം ആളുകൾ പ്രമേഹ രോഗത്തിന് അടിമകളാണ്.  പ്രമേഹത്തിൻറെ ഒരു ലക്ഷണം കൂടിയാണ് ശരീരത്തിൻറെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അണുബാധ. മോണ, പാദങ്ങള്‍, ചര്‍മ്മം, മൂത്രാശയം, വൃക്കകള്‍ എന്നിങ്ങനെ പലയിടങ്ങളിലായി പ്രമേഹത്തിൻറെ ഭാഗമായുള്ള അണുബാധ കാണാം. പലപ്പോഴും ആവര്‍ത്തിച്ച് അണുബാധകള്‍ വരുമ്പോള്‍ മാത്രമാണ് രോഗിയില്‍ പ്രമേഹമുണ്ടെന്ന് പോലും സ്ഥിരീകരിക്കപ്പെടുന്നത്.

രക്തത്തില്‍ ഷുഗര്‍നില കൂടിയിരിക്കുന്ന സാഹചര്യം തുടരുമ്പോള്‍ ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അണുക്കളോട് പോരാടാനുള്ള കഴിവ് പതിയെ നഷ്ടമായിത്തുടങ്ങും. ഇങ്ങനെയാണ് പ്രമേഹത്തില്‍ അണുബാധകള്‍ സാധാരണമായി മാറുന്നത്.

നഖങ്ങളിലെ അണുബാധക്കെതിരെ കുറച്ച് നാട്ടുവിദ്യകൾ

പ്രമേഹത്തിൻറെ മറ്റൊരു സൂചന കാല്‍പാദങ്ങളില്‍ വ്രണമുണ്ടാവുകയും അത് പിന്നീട് പഴുക്കുകയും ചെയ്യുന്നതാണ്. ഇത് പലപ്പോഴും പ്രമേഹം അധികരിക്കുമ്പോള്‍ മാത്രമാണ് സംഭവിക്കുന്നത്. ആദ്യമേ ചെറിയ മുറിവോ പൊട്ടലോ ഉണ്ടായിരുന്ന ഏതെങ്കിലും ഭാഗങ്ങള്‍ പിടിച്ചാണ് വ്രണം ഉണ്ടാകുന്നത്. ഗുരുതരമാകുന്നതിന് മുമ്പാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് വ്രണം ഭേദപ്പെടുത്താന്‍ സാധിച്ചേക്കാം. പ്രമേഹ രോഗികളില്‍ പൊതുവേ മുറിവുകള്‍ കരിയാനും കൂടുതല്‍ സമയം പിടിയ്ക്കുന്നു.

മൂത്രാശയ സംബന്ധമായ അണുബാധ പ്രമേഹത്തിൻറെ ഭാഗമായുണ്ടാകാം. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ഇടവിട്ട് മൂത്രശങ്ക, മൂത്രത്തിന് രൂക്ഷഗന്ധം, കഞ്ഞിവെള്ളം പോലെയുള്ള മൂത്രം, എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം യൂറിന്‍ അണുബാധയില്‍ കാണുന്നതാണ്. അസഹ്യമായ വേദനയും എരിച്ചിലുമെല്ലാം ഇതിൻറെ ഭാഗമായി അനുഭവപ്പെടാം. പ്രമേഹമുള്ളവരില്‍ ഇത് അടിയ്ക്കടി കാണാനുള്ള, വരാനുള്ള സാധ്യത ഏറെയാണ്.

തേങ്ങാവെള്ളം കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാം

ശരീരത്തിൻറെ പല ഭാഗങ്ങളിലും കാണുന്ന യീസ്റ്റ്‌ അണുബാധയും പ്രമേഹലക്ഷണമാകാം. പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളിലാണ് അണുബാധയെങ്കില്‍. ഇത് സ്ത്രീകളിലും പുരുഷന്മാരിലും സമാനം തന്നെ. കക്ഷം, വിരലുകള്‍, വായ, ഗുഹ്യഭാഗം എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ ഈസ്റ്റ് അണുബാധയുണ്ടാകാം. ഇതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വേദനയും അനുഭവപ്പെടാം.

നിയന്ത്രണം

പ്രമേഹത്തെ നിയന്ത്രണത്തിൽ വെയ്ക്കുക എന്നതു മാത്രമാണ് ഈ അണുബാധയ്ക്കുള്ള പരിഹാരം. മരുന്നുകളെ മാത്രം ആശ്രയിക്കാതെ ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹവും അതിനു മുമ്പുള്ള അവസ്ഥയും (പ്രീ ഡയബെറ്റിസ്) നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കാവുന്നതാണ്.

ഇന്‍സുലിന്‍ കുത്തിവയ്പ് അല്ലാതെ ഗുളിക രൂപത്തിലും മറ്റ് ഓറല്‍ മെഡിക്കേഷനായും ലഭ്യമാണ്.

ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയ ചെയ്യുന്നത് ഗ്ലൂക്കോസിന്റെ അളവ് ത്വരിതഗതിയില്‍ നിയന്ത്രിക്കേണ്ട അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കും. പ്രമേഹം നിയന്ത്രിക്കാന്‍ വിവിധയിനം പരമ്പരാഗത മരുന്നുകളും ഉപകാരപ്രദമായിരിക്കും

English Summary: Infection following diabetes and its control
Published on: 14 January 2022, 10:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now