Updated on: 27 March, 2021 3:46 PM IST
കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് അകറ്റാനും ചുണ്ടുകളുടെ കറുത്ത നിറം കുറയ്ക്കുവാനും ബീറ്റ്‌റൂട്ട് സഹായകരമാണ്.

ചർമ്മത്തിന് ഏറ്റവും ആവശ്യം വേണ്ട വിറ്റാമിൻ സി അടങ്ങിയിട്ടുള്ള മറ്റനവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്ററൂട്ട് എന്ന് എല്ലാവർക്കും അറിയാം. ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറെ ഗുണം ചെയ്യും.

ആന്റി ഓക്സിഡന്റുകള് ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ്‌റൂട്ട് ,മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ.കരുവാളിപ്പ് എന്നിവ അകറ്റാനും ചർമ്മം തിളങ്ങാനും നിറം വയ്കാനും സഹായിക്കും.അതുപോലെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് അകറ്റാനും ചുണ്ടുകളുടെ കറുത്ത നിറം കുറയ്ക്കുവാനും ബീറ്റ്‌റൂട്ട് സഹായകരമാണ്.

ചർമ്മ സംരക്ഷണത്തിനായി ബീറ്റ്‌റൂട്ട് എങ്ങനെയെല്ലാം ഉപയോഗിക്കാം

രണ്ടു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ബീറ്ററൂട് ജ്യൂസ് എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞു മുഖം ചെറു ചൂട് വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇങ്ങനെ ചെയ്താൽ നിറം വർധിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസിൽ തുല്യം അളവിൽ തേനും പാലും ചേർക്കുക. ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ 10 മിനിട്ടു നേരം വയ്ക്കുക. സ്ഥിരമായി ഇത് ചെയ്താൽ കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം കുറയും.

ഒരു ബീറ്റ്‌റൂട്ട് അരച്ചെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ തൈര് , കുറച്ച് ആല്മണ്ട് ഓയിൽ എന്നിവ ചേർക്കുക.പിന്നീട് ഈ മിക്സ് മുഖത്തു പുരട്ടാം. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ ചുളിവുകൾ മാറാനും ചർമ്മത്തിന്റെ തിളക്കത്തിനും ഇത് സഹായിക്കും.

ചെറിയ ബീറ്റ്‌റൂട്ട് കഷണങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുക. നന്നായി തണുത്തു കഴിഞ്ഞാൽ ഈ കഷ്ണം ചുണ്ടിൽ ഉരസുക. ചുണ്ടിന് നിറം വയ്ക്കും.

English Summary: Is beetroot good for dark circles around the eyes?
Published on: 27 March 2021, 03:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now