Updated on: 2 November, 2021 8:17 PM IST
Is drinking tea on an empty stomach in the morning harmful to our health?

രാവിലെ ഉണർന്ന വഴിയെ ഒരു കപ്പ് ചായ കുടിക്കുന്നത് നമ്മുടെയെല്ലാം പതിവാണ്. എന്നാൽ ഈ പതിവ് ആരോഗ്യത്തിന് അത്ര നല്ലതല്ല.  കാരണം കഫീൻ അടങ്ങിയ പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത്  ആരോഗ്യത്തിന് ഹാനികരമാണ്.  

ചെറിയ അളവിൽ ആണെങ്കിൽ പോലും ചായയിൽ ആസക്തിക്ക് കാരണമാകുന്ന നിക്കോട്ടിന്റെ അംശവും അടങ്ങിയിട്ടുണ്ട്. ചിലരിലെങ്കിലും ഇത് അസിഡിറ്റിയ്ക്ക് വഴിയൊരുക്കുന്നുണ്ട്. രാവിലെ വെറും വയറ്റിൽ പതിവായി ചായ കുടിക്കുന്നത് വഴി ഉണ്ടാകാൻ സാധ്യതയുള്ള ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നോക്കാം.

  • രാവിലെ ഉണരുമ്പോൾ തന്നെ ആദ്യം ചായ കുടിക്കുന്നത് നിങ്ങളുടെ ആമാശയത്തിലെ ആസിഡിക്ക്-ആൽക്കലൈൻ ബാലൻസിനെ തകരാറിലാക്കും. ഇത് ദിവസത്തിൽ ഉടനീളം ചില ദഹന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

  • രാവിലെ തന്നെയുള്ള ചായ കുടി നിങ്ങളുടെ വായിൽ നിന്ന് കുടൽ വരെയുടെ ചില നല്ല ബാക്ടീരിയകളെ കഴുകിക്കളയുന്നു. കുടലിലെ ദഹന സഹായികളായ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മോശപ്പെട്ട രീതിയിൽ ബാധിക്കാനിടയുണ്ട്. മലബന്ധം അടക്കമുള്ള ലക്ഷണങ്ങൾക്ക് ഇത് വഴിയൊരുക്കും.

  • ചായയിൽ തിയോഫിലിൻ എന്നറിയപ്പെടുന്ന ഒരു രാസഘടകം അടങ്ങിയിട്ടുണ്ട്. ഇത് മലത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും മലബന്ധം, മലം മുറുകൽ അടക്കമുള്ള ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യും. ആരോഗ്യകരമായ ഫൈബറുകൾ അടങ്ങിയ ഭക്ഷണക്രമവും വ്യായാമവും ഒരുമിച്ച് കൊണ്ടു പോവുകയാണെങ്കിൽ പോലും രാവിലത്തെ ചായ കുടി ശീലം ഇത്തരം പ്രശ്നങ്ങളെ വരുത്തി വച്ചേക്കാം.

  • ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ശരീരത്തിൽ ദിവസത്തിൽ ഉടനീളമുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ്.

  • ചായയിൽ നിക്കോട്ടിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ദീർഘകാലയളവിൽ ഈയൊരു പാനീയത്തിന് അടിമയാക്കി മാറ്റും.

രാവിലെ വെറും വയറ്റിൽ ചായ കുടിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത്ര പേടിക്കാനുള്ളതൊന്നുമല്ലെങ്കിൽ പോലും ഒഴിവാക്കാൻ കഴിയുന്നതാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതാണ്.

 

യഥാർത്ഥത്തിൽ ശരീരത്തിന് ഏറ്റവും ആരോഗ്യകരം ഉണർന്നെണീക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നതാണ്. ഉറക്കമുണർന്ന് 15 മുതൽ 20 മിനിറ്റിനുള്ളിൽ ഇത് ചെയ്യണം. വെള്ളം കുടിച്ചതിന് ശേഷം നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഒരു പഴവർഗം കഴിക്കാം. അടുത്ത 15 മുതൽ 20 മിനിറ്റ് വരെയുള്ള സമയത്തിൽ ചായയോ കാപ്പിയോ കഴിക്കുന്നതിൽ തെറ്റില്ല.

തീർച്ചയായും വർഷങ്ങളായി നമ്മൾ പിന്തുടർന്നു പോകുന്ന ഇത്തരമൊരു ശീലം പെട്ടെന്ന് ഉപേക്ഷിക്കാൻ പറയുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ പരിശ്രമിച്ചാൽ സാധ്യമാക്കാം. രാവിലെ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, വ്യായാമത്തിന് മുമ്പ് ഒരു പിടി നട്സുകൾ കഴിക്കാനായി തിരഞ്ഞെടുക്കാം.

English Summary: Is drinking tea on an empty stomach in the morning harmful to our health?
Published on: 02 November 2021, 07:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now