Updated on: 29 October, 2021 10:04 AM IST
Boiled Egg

മുട്ട ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ദിവസത്തില്‍ ഒരു മുട്ടയെങ്കിലും കഴിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആയോ അതുമല്ലെങ്കില്‍ ബുള്‍സ്‌ഐ ആയോ നമ്മള്‍ കഴിക്കും. വൈറ്റമിനും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് മുട്ട. ചിലർക്ക് മുട്ടയുടെ വെള്ള ഇഷ്ടപ്പെടുന്നവർ ഉണ്ടാകും എന്നാൽ ചിലർക്ക് മഞ്ഞകുരുവായിരിക്കും ഇഷ്ടം. മുട്ട കഴിക്കാൻ മാത്രമല്ല നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനും മുട്ട ഉപയോഗിക്കുന്നവർ ഉണ്ട്. മുട്ടയുടെ വെള്ള മുടിയിലും, മുഖത്തും ഉപയോഗിക്കുന്നവർ ഉണ്ട്. മുടികൊഴിച്ചിൽ തടയാനും, മുഖത്തെ ബ്ലാക്ക് ഹെഡ്‍സ് മാറാനും മുട്ടയുടെ വെള്ള സഹായിക്കും.

ദിവസേന മുട്ട കഴിക്കുന്നവരാണോ നിങ്ങൾ? എന്നാല്‍, മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം 180-300 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ആണ് അടങ്ങിയിട്ടുള്ളത്. എന്നാൽ പ്രതിദിനം 300 മില്ലിഗ്രാം കൊളസ്‌ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. അതുകൊണ്ട് മുട്ടയുടെ മഞ്ഞക്കരു അധികം കഴിച്ചാല്‍ ഒരു ദിവസം വേണ്ട കൊളസ്‌ട്രോളിന്റെ അളവിനേക്കാള്‍ കൂടുതല്‍ ആകും അത് നമ്മുടെ ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നു. പിന്നീട് അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ കാത്ത് സൂക്ഷിക്കാൻ സഹായിക്കുന്നു. എങ്കിൽ കൂടിയും അപ്പോഴും മുട്ട കഴിക്കുന്നതിനു കൃത്യമായ അളവ് വയ്ക്കണം. ഹൃദ്രോഗമോ എല്‍ഡിഎല്‍ കൊളസ്‌ട്രോളോ ഉള്ള ആളുകള്‍ ആഴ്ചയില്‍ മൂന്നില്‍ അധികം മുട്ട കഴിക്കാതിരിക്കുകയാണ് നല്ലത്.

കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട കൊടുക്കുന്നത് നല്ലതാണ്, കുട്ടികളുടെ വളർച്ചയ്ക്കും, എല്ലുകളുടെ ബലം വർധിക്കാനും സഹായിക്കുന്നു. എന്നാലും മഞ്ഞക്കരു ഒഴിവാക്കുന്നതാണ് നല്ലത്. സംസ്‌കരിച്ച ഇറച്ചി, മൈദ, പഞ്ചസാര കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍, ട്രാന്‍സ് ഫാറ്റ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയ്‌ക്കൊപ്പം മുട്ട ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഇത്തരം ഭക്ഷണ സാധനങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

ബന്ധപ്പെട്ട വാർത്തകൾ

എന്താണ് Dummy Egg? അത് കൊണ്ടുള്ള ഉപയോഗം എന്താണ്?

കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്

English Summary: Is Egg Good or Bad for health
Published on: 29 October 2021, 10:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now