എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നെടുക്കുന്ന മീനെണ്ണ ഗുളിക(fish oil)യിലൂടെ ശരീരത്തിലെത്തുന്നത് പലവിധ ഗുണങ്ങളാണ്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ് മീന്‍ എണ്ണയില്‍ നിന്നുമെടുക്കുന്ന ഉൽപ്പന്നങ്ങളെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മീന്‍ എണ്ണയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് വലിയ അളവിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും സമ്പുഷ്ടമായി മീനെണ്ണയിൽ കാണപ്പെടുന്നു.
വിറ്റാമിന്‍ ഡിയുടെ അഭാവത്തിനുള്ള മരുന്നായി ഡോക്ടർമാരും ഇത് നിർദേശിക്കുന്നു. കൂടാതെ, അമിത വണ്ണമുള്ളവര്‍ ഈ ഗുളിക കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാം.
കാരണം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ ചീത്ത കൊഴുപ്പ് നിയന്ത്രിക്കുന്നു. വണ്ണം കുറച്ച് ശരീരഘടന നന്നാക്കുന്നതിനും ഇത് നല്ലതാണ്. മീൻ ഗുളികയിലുള്ള വിറ്റാമിന്‍ എ കണ്ണുകള്‍ക്ക് മികച്ച ഫലം തരുന്നു. കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീന്‍ എണ്ണ ഉൽപാദിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മീൻ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല
ബുദ്ധിവികാസം, പ്രതിരോധശേഷി തുടങ്ങി നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ആരോഗ്യ ഗുണങ്ങളാണ് മീൻ എണ്ണ ഗുളികയിലൂടെ ലഭിക്കുന്നത്. ഇവയെന്തൊക്കെയെന്ന് നോക്കാം.
പൊണ്ണത്തടിക്കും അതുമൂലമുള്ള അപകടകരമായ രോഗങ്ങൾക്കും പരിഹാരം
പൊണ്ണത്തടിയും അമിത ശരീരഭാരവും വലിയൊരു ആരോഗ്യപ്രശ്നം തന്നെയാണ്. ഇവരിൽ മറ്റ് പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഹൈപ്പർടെൻഷൻ, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: അറിയാം എള്ളിൻ ഗുണം
ഹൈപ്പർടെൻഷൻ (Hypertension) അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം വൃക്ക, കണ്ണുകൾ എന്നിവയെ തകരാറിലാക്കുകയും ഡിമെൻഷ്യ, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കുന്നു. പൊണ്ണത്തടിയില്ലാത്തവരിലും ഹൈപ്പർടെൻഷൻ ഉണ്ടാകാമെങ്കിലും, കൂടുതലായി കാണുന്ന ശരീരവണ്ണമുള്ളവരിൽ തന്നെയാണ്.
അതുപോലെ തന്നെ ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പൊണ്ണത്തടി ബാധിക്കുന്നു. ട്രൈഗ്ലിസറൈഡുകളുടെ വർധനവും ചീത്ത കൊളസ്ട്രോൾ കൂടുതലുള്ളതുമാണ് ഹൃദയ സംബന്ധമായ രോഗങ്ങളെ ആകർഷിക്കുന്നത്.
പൊണ്ണത്തടിയുള്ളവരിൽ ഫാറ്റി ആസിഡ് കൂടുതലായതിനാൽ ശരീരത്തിന്റെ വീക്കം വർധിക്കുന്നതും ഇൻസുലിൻ കുറയുന്നതിനും കാരണമാകുന്നു. ഇത് പ്രമേഹത്തിനും തുടർഫലമായി ശരീരത്തിലെ വൃക്കകൾ, കണ്ണുകൾ, പാദങ്ങൾ, ചെവികൾ, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു.
അമിത ഭാരത്തിൽ നിന്നുള്ള സമ്മർദം നട്ടെല്ലിനെ ദോഷകരമായാണ് ബാധിക്കുന്നത്. ഇങ്ങനെ ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകുന്നു. ഇതും പൊണ്ണത്തടിയിലൂടെ ഉണ്ടാകുന്ന മറ്റൊരു രോഗാവസ്ഥയാണ്.
അമിതവണ്ണമുള്ളവരിൽ സ്ലീപ്പ് അപ്നിയ കൂടുതലായി കാണപ്പെടുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്ന രോഗാവസ്ഥയാണ് ഇത്. ഉറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസം താൽക്കാലികമായി നിൽക്കുന്ന രോഗാവസ്ഥയാണിത്. ഇവയ്ക്കെല്ലാം മീനെണ്ണ ഗുളിക ഫലപ്രദമാണ്.
ദിവസവും ഒരു മീനെണ്ണ ഗുളിക വീതം കഴിക്കുന്നത് പൊണ്ണത്തടി ഒഴിവാക്കാനും, വിറ്റമിൻ ഡി ലഭിക്കാനും, പ്രതിരോധശേഷി വര്‍ധിക്കാനും സഹായിക്കും. എന്നാൽ, ഡോക്ടറിന്റെ നിര്‍ദേശത്തോടെ മാത്രമേ മീനെണ്ണ ഗുളിക കഴിയ്ക്കാവൂ.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കൽ, നല്ല ഉറക്കം: സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ