Updated on: 8 May, 2024 8:46 PM IST
Is it okay to eat eggs in summer?

മുട്ട ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.  കാരണം ഒരു ദിവസം ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ നിന്ന് ലഭിക്കുന്നു. എന്നാൽ കൊടുംചൂടിൽ മുട്ട കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ചിലർ ഭയക്കുന്നു.  ശരീരത്തിൽ ചൂട് വർധിപ്പിക്കുകയും ആമാശയ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും എന്നതാണ് ഇതിന് കാരണമായി സംശയിക്കുന്നത്.

വൈറ്റമിൻ ഡി, വൈറ്റമിൻ ബി, അയോഡിൻ, ഫോളെയ്റ്റ്, കോളിൻ എന്നീ പോഷകങ്ങൾ അടങ്ങിയ മുട്ട ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും മികച്ച പ്രവർത്തനങ്ങൾക്കുമൊക്കെ നല്ലതാണ്.  ബോഡി ബിൽഡിങ്ങിലും മറ്റ് കായിക ഇനങ്ങളിലും പങ്കെടുക്കുന്ന അത്ലറ്റുകൾ ഊർജ്ജത്തിനു വേണ്ടി  മുട്ട ധാരാളമായി കഴിക്കാറുണ്ട്. വേനൽകാലത്ത് ആവശ്യത്തിന് വെള്ളം, നാരുകൾ അടങ്ങിയ പച്ചക്കറികൾ എന്നിവ കഴിക്കുന്നതോടൊപ്പം മുട്ട കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഒരു മുട്ട കഴിച്ചാൽ ശരീരഭാരം കുറയുമോ?

വേനൽക്കാലത്ത് മുട്ട കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

- സോഡിയം, പൊട്ടാഷ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഇലക്ട്രോലൈറ്റുകളുടെ ഉറവിടമായ മുട്ട  ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു

- ചൂടുകാലത്ത് ശരീരത്തിന് തളർച്ച അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.  മുട്ടയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കോശങ്ങുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇത് ദിവസം മുഴുവനും ഊർജ്ജം പ്രദാനം ചെയ്യുന്നു.

- വൈറ്റമിൻ എ, ഡി, ബി12, ഇരുമ്പ് എന്നിങ്ങനെ ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് വേനൽക്കാലത്തെ പകർച്ചവ്യാധികൾ തടയാൻ പ്രതിരോധശേഷി നൽകുന്നു.

- സൂര്യനിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന ലൂട്ടെയിന്‍, സിയാക്സാന്തിൻ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രായാധിക്യം മൂലം കണ്ണിൻ്റെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകളെ തടുക്കുന്നതിനും ഇത് സഹായിക്കുന്നു. 

English Summary: Is it okay to eat eggs in summer?
Published on: 08 May 2024, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now