Updated on: 4 December, 2023 10:51 PM IST
Is palm oil good for health or not?

പാമോയില്‍ പനയില്‍ നിന്നുമാണ് തയ്യാറാക്കുന്നത്.   ധാരാളം ആളുകൾ പാമോയില്‍ പാചകത്തിനും എണ്ണ പലഹാരങ്ങൾ ഉണ്ടാക്കാനും മറ്റുമായി ഉപയോഗിക്കുന്നുണ്ട്. പാമോയില്‍ മറ്റുള്ള ഓയിലുകളെക്കാൾ  ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്നതിന് പല അഭിപ്രായങ്ങളും നിലവിലുണ്ട്. എന്താണ് വാസ്‌തവമെന്ന് നോക്കാം. 

പാംമോയിൽ, പാം കെര്‍നല്‍ ഓയില്‍, വെളിച്ചെണ്ണ, ബട്ടര്‍ എന്നിവയിലെല്ലാം സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. സാച്വറേറ്റഡ് ഫാറ്റ് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗങ്ങളും മറ്റ് പല അസുഖങ്ങൾക്കും  കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണ കേട് വരാതെ സൂക്ഷിക്കുവാൻ സഹായിക്കുന്ന ചില ടിപ്പുകൾ

വെളിച്ചെണ്ണ, ബട്ടര്‍, പാം കെര്‍നല്‍ ഓയില്‍ എന്നിവയെ അപേക്ഷിച്ച് പാമോയിലിലാണ് സാച്‌റേറ്റഡ് ഫാറ്റ് വളരെ കുറവ്.  പാമോയിലില്‍  50 ശതമാനമാണ് സാച്വറേറ്റഡ് ഫാറ്റ് എങ്കില്‍ അത് വെളിച്ചെണ്ണ, പാം കെര്‍നല്‍ ഓയില്‍ എന്നിവയിൽ 85 ശതമാനമാണ് സാച്വറേറ്റഡ് ഫാറ്റിന്റെ അളവ്.  പാമോയിലില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന ഫാറ്റി ആസിഡിന്റെ അളവും കൂടുതലാണ്. അതിനാല്‍ വെളിച്ചെണ്ണയേക്കാളും വെണ്ണയേക്കാളും പാമോയില്‍ നല്ലതാണ്.

വെളിച്ചെണ്ണയെ അപേക്ഷിച്ച് പാമോയിലില്‍ സാച്വറേറ്റഡ് ഫാറ്റ് കുറവാണെങ്കിലും പതിവായി ആഹാരത്തില്‍ ചേര്‍ക്കുന്നത് നന്നല്ല. ഒലീവ് ഓയിലിൽ ഹെല്‍ത്തി ഫാറ്റ് അടങ്ങിയിട്ടുണ്ട്. ശരീരം പ്രവര്‍ത്തിക്കാന്‍ നല്ല ഹെല്‍ത്തി ഫാറ്റ് ആവശ്യമാണ്. ഇത്തരത്തില്‍ നല്ല ഹെല്‍ത്തി ഫാറ്റ് അടങ്ങിയ ഓയില്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ വരാതിരിക്കാനും സഹായിക്കുന്നു.  പച്ചക്കറികള്‍, നട്‌സ്, മത്സ്യം എന്നിവയിലും ഹെൽത്ത് ഫാറ്റ് അടങ്ങിയിട്ടുണ്ട്. 

English Summary: Is palm oil good for health or not?
Published on: 04 December 2023, 10:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now