ഭക്ഷണം നീരാവി ഉപയോഗിച്ച് ചൂടാക്കുന്നതിനെയാണ് സ്റ്റീമിംഗ് ( ആവിയിൽ വേവിച്ചു) എന്ന് പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എണ്ണയിലും കൊഴുപ്പിലും വറുത്തൊ അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ചോ ഭക്ഷണം തയ്യാറാക്കുന്നില്ല എന്നതാണ് ഇതിൻ്റ അർത്ഥം. അത്കൊണ്ട് തന്നെ ആവിയിൽ വേവിച്ചെടുത്ത ഭക്ഷണം ആരോഗ്യകരമാണെന്ന് അവകാശപ്പെടുന്നു. കാരണം അവ നിങ്ങൾക്ക് ധാരാളം ആരോഗ്യ ആനുകൂലങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ധാതുക്കളും വിറ്റാമിനുകളും നിലനിർത്തുന്നു
പരമ്പരാഗത പാചകരീതികളായ തിളപ്പിക്കുകയോ വറുക്കുകയോ ചെയ്യുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം സംരക്ഷിക്കാൻ കാര്യമായൊന്നും ചെയ്യുന്നില്ല. വേവിച്ചെടുക്കുന്നത് പച്ചക്കറികളുടെ ആവശ്യ വിറ്റാമിനുകശും ധാതുക്കളും നിലനിർത്തുന്നതിന് സഹായിക്കുന്നു, വൈറ്റമിൻ ബി, തയാമിൻ, നിയാസിൻ, വൈറ്റമിൻ സി എന്നിവ നിലനിർത്തുന്നു. സിങ്ക്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ചില ധാതുക്കളും മാറ്റമില്ലാതെ തുടരുന്നു, ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ശരിയായ പോഷകാഹാരം വാഗ്ദാനം ചെയ്യുന്നു.
ദഹനത്തിന് നല്ലതാണ്
വേവിക്കുമ്പോൾ എണ്ണയോ അല്ലെങ്കിൽ മറ്റ് സുഗന്ധവ്യഞ്ജനങ്ങളോ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ നിങ്ങളുടെ ദഹന വ്യവസ്ഥയ്ക്ക് ഇത് നല്ലതാണ്. വയറുവേദന, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാനാകും. ഈ പാചക രീതി നിങ്ങളുടെ ഭക്ഷണം എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പച്ചക്കറികൾ, സമാനമായ ഭക്ഷണങ്ങൾ, മുളപ്പിച്ചെടുത്ത പയർ വർഗങ്ങൾ എന്നിവ ആവിയിൽ വേവിക്കുന്നത് വേഗത്തിലുള്ള ദഹനത്തിന് സഹായിക്കുന്നു.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
കൊളസ്‌ട്രോൾ-സൗഹൃദ പാചകരീതിയായ സ്റ്റീമിംഗ്, കൊളസ്‌ട്രോളും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്ന കൊഴുപ്പുകളെ ഒഴിവാക്കി ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ വർധിക്കുന്നത് ഹൃദ്രോഗവും സ്‌ട്രോക്ക് സാധ്യതയും വർദ്ധിപ്പിക്കും. ഒരാളുടെ ഭക്ഷണത്തിൽ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ദഹനത്തെ സുഗമമാക്കുന്നതിന് മാത്രമല്ല, ഒപ്റ്റിമൽ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ചില ആളുകൾ അസംസ്കൃത പച്ചക്കറികൾ മാത്രം കഴിച്ച് ശരീരഭാരം കുറയ്ക്കുന്നതിന് തീരുമാനം എടുക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള സിസ്റ്റത്തെ ബുദ്ധിമുട്ടിക്കുകയും പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. അതിന് പകരമായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആവിയിൽ വേവിച്ച ഭക്ഷണം അല്ലെങ്കിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: റോസ് വാട്ടർ സ്ഥിരമായി ചർമ്മത്തിൽ ഉപയോഗിച്ചാൽ?