ഭക്ഷണരീതികൾ കൊണ്ടും ജീവിതരീതികൾ കൊണ്ടും ഉണ്ടാകുന്ന രോഗങ്ങൾ അനവധിയാണ്. അവ നമ്മുടെ ആരോഗ്യം അവതാളത്തിലാക്കുക മാത്രമല്ല മരണത്തിൽ വരെ എത്തിക്കുന്നു. പക്ഷെ കുറച്ച് ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ നമുക്ക് സാധിക്കും. ഭക്ഷണരീതികൾ മാത്രമല്ല ഉറക്കം, വ്യായാമം തുടങ്ങി നമ്മുടെ ദൈനംദിന പ്രവൃത്തികളെല്ലാം തന്നെ നേരിട്ടോ അല്ലാതെയോ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. നല്ല ആരോഗ്യത്തിനായി അകറ്റി നിർത്തേണ്ട ചില ശീലങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?
* പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയുന്ന വസ്‌തുതയാണ്. പുകവലി മൂലം ഹൃദ്രോഗങ്ങളും, ശ്വാസകോശാർബുദവും (Lung cancer) മദ്യപാനം കൊണ്ട് ലിവർ സിറോസിസ് (Liver cirrhosis), ലിവർ ക്യാൻസർ (Liver cancer) എന്നിവ പോലുള്ള മാരകമായ കരൾരോഗങ്ങളും ഉണ്ടാകുന്നു. ഈ ദുശ്ശിലങ്ങൾ അകറ്റിനിർത്തുകയാണെങ്കിൽ ആരോഗ്യത്തെ മാത്രമല്ല സ്വന്തം കുടുംബത്തേയും രക്ഷിക്കാം.
* ദിവസേനയുള്ള വെളിയിലെ ഭക്ഷണം ആരോഗ്യത്തെ തകർക്കുന്നു. കൂടാതെ ശരീരത്തിന് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് വിശപ്പിലൂടെ നാം തിരിച്ചറിയുകയും ഭക്ഷണം കഴിച്ച് ആ പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ അനാവശ്യമായി ഭക്ഷണം കഴിക്കരുത്.
ബന്ധപ്പെട്ട വാർത്തകൾ: വൃക്കകൾക്ക് തകരാറ് സംഭവിയ്ക്കാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
* വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം അത്യാവശ്യമാണ്. എന്നാല്‍ ഓരോരുത്തരും അവരവരുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രായം എന്നിവയെല്ലാം അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ. ഈ അളവുകള്‍ തെറ്റുന്നത് ഒരുപക്ഷേ ഗുണത്തിന് പകരം ദോഷമായി വരാം. കൂടുതല്‍ സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുന്നവരാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്.
* രാത്രി ഏറെ വൈകി അത്താഴം കഴിക്കുന്ന ശീലമുള്ളവർ എത്രയും പെട്ടെന്ന് മാറ്റാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ദഹനപ്രശ്നങ്ങള്‍ തുടങ്ങി പല വിഷമതകളും പതിവാകാം. ക്രമേണ പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പലതിലേക്കും ഇത് നയിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പൊണ്ണത്തടി കുറച്ച് ശരീരഘടന വരുത്താൻ മീനെണ്ണ ഗുളിക നല്ലതാണോ? അറിയാം
* രാത്രി നേരത്തെ ഉറങ്ങുന്നതാണ് ശരീരത്തിനും മനസിനും നല്ലത്. പാതിരാത്രി കഴിഞ്ഞ് ഉറങ്ങുന്ന ശീലം ഒട്ടും നല്ലതല്ല. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് വഴി എല്ലായ്പോഴും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിടാം. ഒപ്പം തന്നെ വേറെയും രോഗങ്ങള്‍ക്ക് ഇത് കാരണമാകാം. ഉറക്കം നേരാംവണ്ണം ലഭിച്ചില്ലെങ്കില്‍ അത് ഹൃദയത്തെ വരെ ബാധിക്കാം.
* നിത്യജീവിതത്തില്‍ നാം പല ജോലികളും ചെയ്യേണ്ടിവരും. പുറത്തുപോയോ വീട്ടിലിരുന്നോ ജോലി ചെയ്യുന്നവരാണെങ്കിലും ശരി, വീട്ടുജോലി മാത്രം ചെയ്യുന്നവരാണെങ്കിലും ശരി ഒരേസമയം ഒരുപാട് ജോലികള്‍ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ അത് കുറയ്ക്കുക. ഇത് സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന് കാരണമാവുകയും ഇത് രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.