Updated on: 19 April, 2024 9:18 PM IST
It is not good to eat too much egg; Know the reasons

പല വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകഗുണമുള്ള ഒരു ഭക്ഷണപദാർത്ഥമാണ് മുട്ട. എന്നാൽ മുട്ട അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.  ഇത്തരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

-  മുട്ടയിൽ ധാരാളം കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ട്.  ഒരു മുട്ടയിൽ ഏകദേശം 180 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് നല്ലതാണ്. ഒരു ദിവസം രണ്ടിൽ കൂടുതൽ മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും. കൊളസ്‌ട്രോൾ കൂടുന്നതിനനുസരിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, കൂടുതൽ മുട്ട കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: പൊട്ടാതെ മുട്ട പുഴുങ്ങിയെടുക്കാം​

- ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട  കൂടുതലായി  കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. ഇത് ദഹിക്കാൻ വളരെയധികം സമയമെടുക്കും. ധാരാളം മുട്ട കഴിക്കുന്നത് ദഹനവ്യവസ്ഥയെ തടസപ്പെടുത്തും.

- മുട്ട അമിതമായി  കഴിക്കുന്നത് വയറുവേദന, വയറിളക്കം, ഓക്കാനം, ഗ്യാസ്, ഛർദ്ദി തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. ഈ പ്രശ്നം തടയാൻ, മുട്ട കഴിക്കുന്ന ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കുക.

- മുട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. മുട്ടയിലെ നല്ല അളവിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും ഉയർന്ന പ്രോട്ടീനും ശരീരഭാരം വർധിപ്പിക്കും.  അതിനാൽ മുട്ട അമിതമായി കഴിക്കരുത്.

- മുട്ടയിൽ കൊളസ്ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും പ്രമേഹ സാധ്യത കൂട്ടുകയും ചെയ്യുന്നു.

English Summary: It is not good to eat too much egg; Know the reasons
Published on: 19 April 2024, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now