നാട്ടിൽ പുറങ്ങൾക്ക് ഐശ്വര്യവും അലങ്കാരവുമായിരുന്നു ചെത്തി പൂക്കൾ. ചുവപ്പ്, വെള്ള, ചെങ്കൽ നിറങ്ങളിൽ മാത്രമുള്ള നാടൻ ചെത്തിപ്പൂക്കൾ ആണ് നാടൻ ഇനങ്ങളിൽ ഉണ്ടായിരുന്നത്. ഇന്ന് അവയുടെ സ്ഥാനത്ത് അഴകിലും നിറത്തിലും വൈവിധ്യമുള്ള 400 ൽ പരം ചെത്തി പൂക്കൾ സ്ഥാനം പിടിച്ചിരിക്കുകയാണ് .ഇവയെല്ലാം ഇലയിലും പൂക്കളിലും ഏറെ വ്യത്യാസമുള്ളവയാണ് ചട്ടികളിൽ വളർത്താൻ അനുയോജ്യമായതുമാണ് .ചെത്തി തെച്ചി തെറ്റി എന്നീ പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട് . ചെത്തി പൂക്കൾ പൂജാവിധികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് . ഔഷധ ഗുണങ്ങളുടെ കാര്യത്തിലും ഇവ വളരെ മുൻപിലാണ് . ചുവപ്പും മഞ്ഞ നിറമുള്ളവയാണ് ഔഷധത്തിന് ഉപയോഗിച്ചിരുന്നത് .ഇവയ്ക്ക് ചെറിയ കായ്ക്കളും ഉണ്ടാവും ഈ കായ്ക്കൾ പഴുത്താൽ നല്ല മധുരമാണ് .വയറിളക്കം ത്വക്ക് രോഗങ്ങൾ സ്ത്രീ സംബന്ധമായ രോഗങ്ങൾ ഇവക്കൊക്കെ മരുന്നായി ആയുർവേദത്തിൽ ഇത് ഉപയോഗിച്ച് വരുന്നു .
പെട്ടന്ന് വളരുന്ന വേരുപിടിക്കുന്ന ഒന്നാണ് തെച്ചിപ്പൂക്കൾ . ഇതിന്റെ കമ്പുകളാണ് നടുന്നതിന് ഉപയോഗിക്കുന്നത് .കമ്പുകൾ പിടിപ്പിച്ച് നടുന്നതിന് ആവശ്യമായ പോട്ടിങ് മിശ്രിതം തയ്യാറാക്കണം .തയ്യാറാക്കുന്നതിന് 2:1:1 എന്ന അനുപാതത്തിൽ മണ്ണ് മണൽ ചാണകം എന്നിവ മിക്സ് ചെയ്യ്ത് പോളിത്തീൻ കവറുകളിൽ നിറച്ച് കമ്പുകൾ നടാം . 20 - 25 ദിവസം കൊണ്ട് കമ്പുകൾ മുളയ്ക്കും .ഒന്നര മാസം കൊണ്ട് പറിച്ച് നടാൻ പാകമാകും .നേരിട്ട് നടുകയാണെങ്കിൽ ഒന്നര അടി ആഴമുള്ള കുഴികളിൽ ചാണപ്പൊടിയും വേപ്പിൽ പിണ്ണാക്കും ചേർത്ത് കമ്പ് നടാം .ശലഭ കീടങ്ങളുടെ ശല്യമാണ് ഇവയെ കൂടുതൽ ബാധിക്കുന്നത് ഇതിനെ തുരത്താൻ വേപ്പിൻ കഷായം തളിയ്ക്കാം