Updated on: 16 February, 2019 3:38 PM IST

അമേരിക്കയില്‍ 'അരുഗുല'യെന്നും മറ്റനേകം രാജ്യങ്ങളില്‍ 'റോക്കെറ്റ്', ഗാര്‍ഡന്‍ റോക്കെറ്റ്, സലാഡ് റോക്കെറ്റ്.എന്നുമൊക്കെ അറിയപ്പെടുന്ന ഈ ഇലക്കറിയുടെ പേരു വിദേശ മലയാളികള്‍ ഒഴികെ ആര്‍ക്കും പരിചയം കാണില്ല . വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും അറബ് രാജ്യങ്ങളില്‍ ആളുകള്‍ ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്ന ഇലയാണ് ജെര്‍ജീല്‍. ഇലക്കറികള്‍ ആരോഗ്യത്തിന് വളരെനല്ലത് ആണെന്ന് അറിയാമെങ്കിലും നമ്മള്‍ ചീര, മുരിങ്ങ, പാലക് തുടങ്ങിയ ഇലക്കറികള്‍ നന്നായി പാകം ചെയ്തു മസാലകള്‍ ചേര്‍ത്തുമാത്രമേ നമ്മള്‍ കഴിക്കാറുള്ളു എന്നാല്‍ ഒരു പ്ലേറ്റ് നിറയെ ജെര്‍ജീല്‍ കുറച്ച് ഉപ്പും ചെറുനാരങ്ങാ നീരുമുണ്ടെങ്കില്‍ വിദേശികള്‍ സ്വാദോടെ കഴിക്കും.വിദേശികളെ പോലെ ഇലക്കറികളുടെ ഗുണമറിഞ്ഞു അവ പച്ചയ്ക്കു തന്നെ കഴിക്കുന്നത് ശീലമാക്കുകയാണെങ്കില്‍ പല രോഗങ്ങളും നമ്മുടെ അടുത്തുപോലും വരില്ല. 

ആസ്വാദ്യമായ ഒരിനം ചവര്‍പ്പാണ് ഈ ഇലയുടെ രുചി. കൃഷി ചെയ്യാന്‍ യാതൊരു വിധ പരിചരണമോ വളപ്രയോഗമോ ആവശ്യമില്ലാത്ത ജര്‍ജീര്‍, പൂവും കായും വരുന്നതിനു മുമ്പേ വിളവെടുക്കണം. അരുഗുലയുടെ ദൈനന്ദിന ഉപയോഗം താഴെ പറയുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നു.

കൊളസ്‌ട്രോള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആമാശയ രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളിലെ ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍മ്മ, ശ്വാസകോശ, അന്നനാള അര്‍ബുദങ്ങള്‍ . വന്‍കുടല്‍, പ്രോസ്റ്റെറ്റ്, സ്തന, ഗര്‍ഭാശയ, ഓവറി അര്‍ബുദങ്ങള്‍ .എന്നിവ തടയുന്നതിന് ജെര്‍ജീലിനു കഴിവുണ്ട് .അകാലനര വരാതെ തടയാനും മുടി സമൃദ്ധമായി വളരാനും ആവശ്യമായ അനേകം പോഷകങ്ങള്‍ അരുഗുലയില്‍ അടങ്ങിയിരിക്കുന്നു.കൂടാതെ, അകാലനര വരാതെ തടയാനും മുടി സമൃദ്ധമായി വളരാനും ആവശ്യമായ അനേകം പോഷകങ്ങള്‍ അരുഗുലയില്‍ അടങ്ങിയിരിക്കുന്നു.

ശരീരത്തിന്റെ സാര്‍വ്വത്രിക രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ഈ സസ്യത്തിന്റെ ഏറ്റവും പ്രധാന ഗുണവിശേഷം. 

English Summary: Jergil leaf
Published on: 16 February 2019, 03:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now