നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് മരോട്ടി .നന്നായി മഴ ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം മരോട്ടി മരങ്ങൾ വളരും. മരോട്ടി മരങ്ങൾ പാഴ്മരങ്ങൾ അല്ല. പണ്ട് കർഷകരുടെ തൊടിയുടെ ഏതെങ്കിലും അറ്റത്ത് മരോട്ടി മരങ്ങളെ പരിപാലിച്ചിരുന്നു .ഇവ കർഷകർക്ക് മിത്രങ്ങളായിരുന്നു. നാം ജൈവവളങ്ങളെ അടിസ്ഥാനമാക്കി കൃഷി ചെയ്യ്തിരുന്ന കാലത്ത് മരോട്ടികൾ മികച്ച ജൈവ വളമായി ഉപയോഗിച്ച് പോന്നിരുന്നു. മരോട്ടിമരത്തിന്റെ ഇല വിളകൾക്ക് തുകലായും ,പുതയായും ഉപയോഗിച്ചിരുന്നു. ഇതിന്റെ ഇലകൾക്ക് കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള ശേഷിയുണ്ട് ചിതൽ മുഞ്ഞ നിമാ വിരകൾ എന്നിവയുടെ ആക്രമണങ്ങളെ ഇത് ചെറുക്കുന്നു .മരോട്ടിയുടെ കുരുവിൽ നിന്ന് എടുക്കുന്ന എണ്ണ വേപ്പ് എണ്ണയെ പോലെ തന്നെ ഒന്നാന്തരം കീടനാശിനിയാണ് .200 ഗ്രാം മരോട്ടി എണ്ണ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം .എണ്ണ ആട്ടിയതിന് ശേഷം കിട്ടുന്ന പിണ്ണാക്ക് കുരുമുളക് വള്ളിയുടെ കടയിൽ ഇടുന്നത് ഇവയുടെ പെട്ടെന്നുണ്ടാകുന്ന ചീക്ക് രോഗത്തെ തടയുന്നു .കൂടാതെ തെങ്ങിനെ ആക്രമിക്കുന്ന കൊമ്പൻ ചെല്ലി ,ചെമ്പൻ ചെല്ലി ,ഓല തീനി പുഴു ഇവയെ ഒക്കെ തുരത്താൻ ഇതിന് കഴിവുണ്ട് .+
മരോട്ടികൾ 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ വരും .മരോട്ടിമരത്തിന്റെ തൊലിക്ക് വെളുപ്പ് കലർന്ന നിറമാണ് .ഇതിന്റ കായക്ക് കറുപ്പ് നിറമാണ് . ഇതിന്റെ കായക്ക് ഏതാണ്ട് ഒരു മധുര നാരങ്ങയുടെ വലിപ്പമുണ്ട് മരോട്ടി തൊലി മുതൽ കായ് വരെ ഏറെ ഔഷധ ഗുണവും ഉണ്ട് .ഇതിന്റെ കുഷ്ഠരോഗത്തെ ചെറുക്കുന്നു മരോട്ടി എണ്ണ 12 മി .ല്ലി മരോട്ടിയെണ്ണ മൂന്നോ അഞ്ചോ ദിവസം കുടിച്ച് വയറിളക്കുകയും തുടർന്ന് 5 മില്ലിമരോട്ടിയെണ്ണ പഥ്യമനുസരിച്ച് ദിവസേന സേവിക്കുകയുമാണ് ചെയ്യുന്നത്. നേത്രരോഗങ്ങൾക്ക് മരോട്ടിക്കായയുടെ പരിപ്പെടുത്തുണ്ടാക്കുന്ന കൺമഷി ഉത്തമമാണ് .മൊത്തത്തിൽ ചർമ രോഗങ്ങൾക്കും ആമവാതം രക്തവാതം എന്നിവ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും പൊണ്ണത്തടി കുറക്കുകയും ചെയ്യുന്നു.