ജീവിതശൈലി മൂലമുണ്ടാകുന്ന ഹൈ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ പരിഹാരം ലഭിക്കാവുന്നതാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ദിവസേന ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ശീലമാക്കാം ഈ പച്ചക്കറികള്‍!
- ദിവസവും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
- പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
- ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ് സീഡ്, ചിയാ സീഡ്, വാള്‍നട്സ്, ഫാറ്റി ഫിഷ് തുടങ്ങിയവ രാവിലെ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാൻ ഗുണം ചെയ്യും.
- പ്രഭാത ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗം, പ്രോസസിഡ് ഭക്ഷണങ്ങള്‍, മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഒരിക്കലും ഉള്‍പ്പെടുത്തരുത്.
- രാവിലെ വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വണ്ണം കുറയ്ക്കാനും ഇത് സഹായിക്കും.
- രാവിലെ ഗ്രീന്‍ ടീ കുടിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ ഗുണം ചെയ്യുന്നത്.