Updated on: 15 June, 2024 3:53 PM IST
Just keep these things in mind for a good sleep at night

നല്ല ശാരീരിക മനസികാരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്.  എന്നാൽ നമ്മുടെ പല ജീവിതരീതികളും ഭക്ഷണരീതികളും ഉറക്കത്തെ ബാധിക്കുന്നുണ്ട്.  നമ്മുടെ ഉറക്കത്തെ ബാധിക്കുന്നതും അതിനാൽ രാത്രി ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.  

രാത്രിഭക്ഷണത്തിൽ എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാതിരിക്കുന്നയാണ് നല്ലത്.  കാരണം എരിവുള്ള ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്‌സ് തുടങ്ങിയവയ്ക്ക് കാരണമാകാം. ഇത് മൂലം ഉറങ്ങാന്‍ പ്രയാസമാകും. എരിവുള്ള ഭക്ഷണങ്ങള്‍ക്കു പകരം ഹെര്‍ബല്‍ ടീ കുടിക്കുകയോ അല്ലെങ്കില്‍ യോഗര്‍ട്ട് പോലെ ലഘുവായ ഭക്ഷണമോ കഴിക്കാം. കഫീന്‍ മണിക്കൂറുകളോളം ശരീരത്തില്‍ നില്‍ക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്താനുള്ള സാധ്യതയുണ്ട്. കഫീന്‍ അടങ്ങിയിട്ടില്ലാത്ത ഹെര്‍ബല്‍ ചായയോ ഇളംചൂട് പാലോ രാത്രി കുടിക്കാം.

മദ്യം കഴിച്ചാല്‍ കിടന്ന വഴിയേ ഉറങ്ങുമെങ്കിലും പിന്നീട് ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യത്തിനു പകരം ഹെര്‍ബല്‍ ചായ കുടിക്കാം. കൊഴുപ്പു കൂടിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം. ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. രാത്രിയില്‍ പഴങ്ങളോ പച്ചക്കറിയോ പോലെ ലഘുവായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

മധുരമുള്ള ലഘുഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഉറക്കം തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ഹെവി ആയ ഭക്ഷണം കഴിക്കരുത്. വയറ് നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പകരം ചെറിയ അളവില്‍ മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പേ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ജങ്ക് ഫുഡുകളും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും രാത്രിയില്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ദഹനക്കേടുണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം ദഹിക്കാന്‍ പ്രയാസം ആയതിനാല്‍ രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. ഡാര്‍ക്ക് ചോക്ലേറ്റ് രാത്രിയില്‍ ഒഴിവാക്കണം. വൈകുന്നേരങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്.

English Summary: Just keep these things in mind for a good sleep at night
Published on: 15 June 2024, 03:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now