Updated on: 14 March, 2019 4:32 PM IST
കസ്കസ് അഥവാ കശ കശ   ഡെസേർട്ടുകളിലെ താരമാണ്. ജൂസിലോ, ഫലൂഡയിലോ ഐസ് ക്രീമിന്റെ മുകളിലോ പൊങ്ങി കിടക്കുന്ന കസ്കസ്. വായിൽ ഇടുമ്പോൾ  കടിയ്ക്കാൻ ഇടതരാതെ ഓടിക്കളിക്കുന്ന മാന്ത്രിക വിത്തുകളാണ്. കസ്കസ്  എന്താണെന്ന് തന്നെ പലർക്കും സംശയമായിരുന്നു തുളസി ചെടിയുടെ വിത്തുകൾ ആണെന്ന് ആദ്യമേ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ തുളസി ഇനത്തിൽ പെട്ട ഒരു ചെടിയുടെ (പോപ്പി സീഡ്‌സ്) വിത്ത് ആണ് ഇത്. ശീതള  പാനീയങ്ങളിൽ രുചി കൂട്ടാനും അലങ്കാരത്തിനും ഉപയോഗിക്കുന്ന കസ്കസ് വളരെയേറെ ആരോഗ്യ അഗുണഗൽ ഉള്ള ഒന്നാണ്.

കാലറി വളരെ കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള കസ്‌കസ്  മനുഷ്യ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും, ഫൈബറുകളും അടങ്ങിയിട്ടുള്ള ഒന്നാണ്. സബ്ജയെന്നു കസ്കസിന്റെ വിത്തുകളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കസ്കസ്. വായ്പുണ്ണ്, മലബന്ധം എന്നിവ  അകറ്റുന്നു .

ഉറക്കമില്ലായ്മ അകറ്റി  നല്ല ഉറക്കത്തിന് കസ്‌കസ്യുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് പരിഹാരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് പോലുള്ളവ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഇവ ഹൃദ്രോഗം, ഹൃദയാഘാതം ഇവ തടഞ്ഞ് ഹൃദയാരോഗ്യമേകാന്‍ കസ്‌കസ് സഹായിക്കുന്നു.

അന്നജം ധാരാളമുള്ള കസ്‌കസ് ക്ഷീണമകറ്റി ഊര്‍ജ്ജമേകുന്നു. സംഭാരത്തിലും നാരങ്ങാവെള്ളത്തിലുമെല്ലാം കുതിര്‍ത്ത കസ്‌കസ് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. ശ്വസനപ്രശ്‌നങ്ങള്‍ക്ക്: ചുമ, ആസ്മ തുടങ്ങി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കസ്‌കസ് ഫലപ്രദമാണ്
English Summary: kas kas juice heallth benefits
Published on: 14 March 2019, 04:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now