വർഷകാലത്തു തൊടികളിൽ വളർന്നു വരുന്ന ഔഷധച്ചെടിയാണ് കീഴാർ നെല്ലി. നാട്ടുവൈദ്യത്തിൽ കരൾ സംബന്ധമായ അസുഖങ്ങൾക്കുള്ള ദിവ്യഔഷധമാണ് ഇത്. നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം.
എന്നാല്‍ ഇലയ്ക്കടിയില്‍ ആണ് ഇതിന്റെ കായകള്‍ കാണപ്പെടുന്നത്. ഇതാണ് കീഴാര്‍ നെല്ലി എന്നു പേരു വീഴാന്‍ കാരണവും.പലരീതിയിൽ ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.
കീഴാർനെല്ലിയിൽ അടങ്ങിയിരിക്കുന്ന ഔഷധ വീര്യമുള്ള ഘടകങ്ങൾ ഫില്ലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്ന രാസവസ്തുക്കളാണ്. പിത്തം , കഫം,കുഷ്ഠം, ചുമ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ മരുന്നുകളിൽ ഇത് അത്യാവശ്യ ഘടകങ്ങളിൽ വയറിളക്കത്തിനും മൂത്രാശയ സംബന്ധ രോഗങ്ങൾക്കും കീഴാർനെല്ലി ഔഷധമാണ്.The medicinal properties of keezharnelli are hypo filantin. In Ayurvedic medicines for diseases like bile, phlegm, leprosy, cough and asthma, it is an essential ingredient in diarrhea and urinary tract infections. പരുത്തിതുണിക്കു കറുപ്പ് നിറം കൊടുക്കുവാൻ ഇതിന്റെ ഇലയും ഉപയോഗിക്കുന്നുണ്ട്. വേരുകളും പലവിധ ആയുർദ ഔഷധങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ ഔഷധകാര്യങ്ങൾക്കു നല്ല വിപണി ലഭിക്കുന്ന കീഴാർനെല്ലി കുറഞ്ഞ ചെലവിൽ തനിച്ചും ഇടവിളയായും കൃഷി ചെയ്തു വിജയം നേടാവുന്ന ഒരു ഔഷധ ചെടിയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നാട്ടുമരുന്നിൽ കീഴാർനെല്ലിയെ വെല്ലാൻ മറ്റൊന്നില്ല.